'അനാർക്കലി' യിലൂടെ മലയാളി മനസ് കൈയടക്കിയ നടി സംസ്കൃതി ഷേണായിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
വേഗം എന്ന ചിത്രത്തിൽ നായികയായെത്തി പിന്നീട് അനാർക്കലി എന്ന ചിത്രത്തിലെ ‘ആ ഒരുത്തി അവളൊരുത്തി’ എന്ന പ്രിയഗാനത്തിലൂടെ മലയാളികളുടെ മനസിൽ കയറിയ നടിയാണ് സംസ്കൃതി ഷേണായി. മലയാളത്തിനൊപ്പം മറുഭാഷാ ചിത്രങ്ങളിലും തിളങ്ങിയ താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിഷ്ണു നായരാണ് വരൻ.
മരുഭൂമിയിലെ ആന എന്ന വികെപി ചിത്രമാണ് സംസ്കൃതി നായികയായി ഒടുവിൽ ഇറങ്ങിയ മലയാള ചിത്രം. കൊച്ചിക്കാരിയായ സംസ്കൃതി ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിലൂടെയാണ് മലയാളം സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മികച്ച ക്ലാസിക്കൽ നർത്തകിയും മോഡലുമാണ് സംസ്കൃതി.
https://www.facebook.com/Malayalivartha