പ്രിഥ്വിരാജും സംവിധായികയും തമ്മിലുള്ള പോര് മുറുകുന്നു; റോഷ്‌നി ദിനകറിന് അനുകൂല നിലപാട് ഫിലിം ചേംബറെടുക്കുമോ?

എന്നു നിന്റെ മൊയ്തീനുശേഷം പ്രിഥ്വിരാജും പാര്‍വതിയുമൊരുമിച്ച മൈസ്‌റ്റോറി കുളമായതിനു പിന്നില്‍ പ്രിഥ്വിരാജാണെന്ന് പറഞ്ഞ് രംഗത്തെത്തിയ സംവിധായിക റോഷ്‌നി ദിനകറിന്റെ പരാതി ഫിലിം ചേംബറിന് മുമ്പില്‍. പൊതുവെ തലക്കനം സൂക്ഷിക്കുന്ന പ്രിഥ്വിരാജിനെ മെരുക്കാന്‍ സംവിധായിക ഇറങ്ങി പുറപ്പെട്ടത് സിനിമാ ലോകത്ത് തന്നെ വലിയ കൗതുകമായിരിക്കുന്നു. യുവ സംവിധായികയ്ക്ക് മുമ്പില്‍ മുട്ടു മടക്കില്ലെന്ന വാശി പിടിച്ച പൃഥ്വിരാജിനെ നിലയ്ക്ക് നിര്‍ത്താനായി റോഷ്‌നി ഫിലിം ചേംബറില്‍ പരാതി നല്‍കിയിരിക്കുകയാണ്. അടുത്തയാഴ്ച ചര്‍ച്ച നടത്തി രമ്യമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഫിലിം ചേംബര്‍.
നിര്‍മ്മാതാക്കളായ രഞ്ജിത്ത്, ബ്ലെസി, റോഷ്‌നി എന്നിവരുമായാണ് ഫിലിം ചേംബര്‍ ചര്‍ച്ച നടത്തുന്നത്. റോഷ്‌നിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണറിയുന്നത്. അതേസമയം ഇത് മാധ്യമ വാര്‍ത്തയാക്കാതിരിക്കാന്‍ റോഷ്‌നിയും ഫിലിം ചേംബറും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
കോസ്റ്റിയൂം ഡിസൈനറായിരുന്നു റോഷ്‌നി മൈസ്‌റ്റോറിയിലൂടെയാണ് സംവിധായിക രംഗത്തെത്തുന്നത്. തന്റെ ആദ്യ സംരഭത്തില്‍ തന്നെ തടസം വന്നതില്‍ ഏറെ ദു:ഖിതയുമാണ് റോഷ്‌നി. ഒന്നര വര്‍ഷം മുമ്പ് പോര്‍ച്ചുഗലില്‍ വച്ചു നടന്ന മുപ്പതു ദിവസത്തെ ഷൂട്ടിംഗിനിടയിലാണ് നടനും സംവിധായികയും തമ്മില്‍ തെറ്റിയത്. നവാഗത സംവിധായികയ്ക്ക് കാര്യങ്ങളിറിയില്ലെന്നും താന്‍ സംവിധാനം കൂടി ചെയ്യാമെന്നുള്ള പ്രിഥ്വിയുടെ നിലപാടാണ് റോഷ്‌നിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് സെറ്റില്‍ പരസ്യ വെല്ലുവിളി വരെയായി. സഹ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇരുവരെയും മെരുക്കാന്‍ നോക്കിയെങ്കിലും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. മുപ്പതു ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘത്തിനു മടങ്ങേണ്ടി വന്നു. പിന്നീട് പലതവണ തന്റെ സിനിമ പൂര്‍ത്തിയാക്കണമെന്ന സംവിധായികയുടെ അഭ്യര്‍ത്ഥന പ്രിഥ്വി നിരസിച്ചു.
ഇതിനിടയില്‍ ഫിലിം നിര്‍മ്മാതാക്കളുടെ സംഘടന സെക്രട്ടറി എം രഞ്ജിതിന്റെ അജ്ഞലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി പ്രിഥ്വിരാജ് ഡേറ്റ് കൊടുത്തത് റോഷ്‌നിയെ ചൊടിപ്പിച്ചു. റോഷ്‌നി ഇക്കാര്യങ്ങള്‍ കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തതായാണ് വിവരം. സിനിമാ സംഘടനാ ഭാരവാഹികളെ പ്രതിഷേധമറിയിച്ചു കഴിഞ്ഞു. മുമ്പ് ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന രഞ്ജിത്, ദിലീപിന്റെ വൈരിയായ പ്രിഥ്വിരാജിനെ വച്ച് സിനിമയെടുക്കുന്നത് സിനിമാ ലോകത്ത് കൗതുകമുണര്‍ത്തുന്നു.
കെ.ജി എ ഗ്രൂപ്പ് നിര്‍മ്മിക്കാനിരിക്കുന്ന ആടു ജീവിതം സിനിമയില്‍ നിന്ന കെ.ജി.എ പിന്മാറുകയും ഈ ചിത്രം സംവിധായകനായ ബ്ലെസി തന്നെ നിര്‍മ്മാണവും സംവിധാനവും ചെയ്യുന്നു. സിനിമയിലെ നായക വേഷത്തിനായി പ്രിഥ്വിരാജിന് വളരെ മെലിയേണ്ടിവരും. ഇത്തരത്തില്‍ ശരീരപ്രകൃതി മാറിയാല്‍ തന്റെ സിനിമയെ അതു ബാധിക്കുമെന്ന് റോഷ്‌നി ഭയപ്പെടുന്നു.
സിനിമാക്കാരുടെ ഈ തലക്കനം വച്ചു പൊറുപ്പിക്കാനാകില്ല എന്നുറച്ച നിലപാടിലാണ് ഒരു വിഭാഗം.
https://www.facebook.com/Malayalivartha


























