Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ചെറിയൊരു ഇടവേളക്ക് ശേഷം മല്ലിക സുകുമാരൻ സിനിമാ ലോകത്തേയ്ക്ക്; പക്ഷെ അവർക്കൊപ്പം ഞാനില്ല; വെട്ടിത്തുറന്ന്പറഞ്ഞു താരം

19 OCTOBER 2017 01:28 PM IST
മലയാളി വാര്‍ത്ത

നടിയായി തുടങ്ങി പിന്നീട് സൂപ്പർ താരം സുകുമാരന്റെ ഭാര്യയായി മാറി സിനിമ ലോകം വിട്ടതിനു ശേഷം ചെറിയൊരു ഇടവേളക്ക് കഴിഞ്ഞു വീണ്ടും സിനിമയിലും സീരിയലിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മല്ലികാ സുകുമാരന്‍. ഖത്തറിലെ തങ്ങളുടെ ഹോട്ടല്‍ ബിസിനസൊക്കെ അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നത് മക്കളുടെ നിര്‍ബന്ധത്തിന് മാത്രം വഴങ്ങിയാണെന്നും, ഇപ്പോൾ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പടത്തില്‍ നല്ലൊരു വേഷമുണ്ടെന്നും മല്ലിക പറയുന്നു.

തിരിച്ചെത്തുകയാണെങ്കിലും ഇന്ദ്രനും പൃഥ്വിക്കുമൊപ്പം അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറയുകയാണ് മല്ലിക. കാരണം ഞങ്ങള്‍ ഒരുമിച്ച് ഒരേ സിനിമയില്‍ അഭിനയിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്.

നാട്ടുകാരെ പേടിച്ചിട്ടാ…കാരണം അവരു ചോദിക്കില്ലേ, അമ്മയും മക്കളും കൂടെ അഭിനയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ എന്ന്. മല്ലിക പറയുന്നു എനിക്കിഷ്ടം അവരില്ലാത്ത പടത്തില്‍ അഭിനയിക്കാനാണ്. അവർ സിനിമയിലെത്തിയ സമയത്തൊക്കെ അമ്മേ ഇതെങ്ങനുണ്ട് കഥ എന്നൊക്കെ ചോദിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഈ ഫീല്‍ഡ് നന്നായിട്ട് പഠിച്ചല്ലോ. ഇനി ദാ നമുക്കൊന്നും ഒരു പ്രസക്തിയുമില്ല. നന്നായിട്ട് കഥ സെലക്ട് ചെയ്യാന്‍ അവര്‍ക്ക് അറിയാം.

രാജു സുകുവേട്ടനെപ്പോലെയാണ്, ഉള്ളിലുള്ള പ്രയാസങ്ങളൊന്നും അവനെ ഒരിക്കലും ബാധിക്കില്ല. ഇത് പറയാൻ കാരണം പലരും പല കാര്യങ്ങള്‍ക്കും അവനെ കുറ്റപ്പെടുത്തുന്നതു കേള്‍ക്കുമ്പോള്‍ ഞാനും ഇന്ദ്രനും തളര്‍ന്നുപോകും. പക്ഷേ രാജുവത് ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടുകളയും. അങ്ങനെ വളര്‍ന്ന രാജുവിനെയാണ് ഇവിടെ പലരും എണ്ണയിലിട്ട് പൊരിക്കാന്‍ നടക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ മെഗാസ്റ്റാര്‍ എന്ന വാക്കേ തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട എന്നും, കാരണം പ്രതിസന്ധികള്‍ക്ക് നടുവിലൂടെ വളര്‍ന്ന എന്റെ കുഞ്ഞുങ്ങള്‍ അവരുടേതായ കഴിവ് തെളിയിച്ചല്ലോ എന്നതിലാണ് കൂടുതല്‍ സന്തോഷം എന്നും മല്ലിക പറഞ്ഞു. ഇന്ദ്രന്‍ ആദ്യമേ എല്ലാ വേഷവും ചെയ്തു. പിന്നീടാണ് നായകനായത്. രാജു ആദ്യം തന്നെ ഒരു ഹീറോ ലെവലിലേക്ക് എസ്റ്റാബ്ലിഷ്ഡ് ആയി. ഇവര്‍ തമ്മില്‍ ആ ഒരു ഗ്യാപ് തുടക്കം മുതലുണ്ട്.

ഇന്ദ്രനും ആ നിലയിലെത്തും കാരണം അവനു എല്ലാ റോളും ചെയ്യാൻ പറ്റും, എനിക്ക് ഉറപ്പുണ്ട്. തനിക്കു എന്നും സുകുമാരന്റെ ഭാര്യ എന്നറിയപ്പെട്ടാല്‍ മതി എന്നും മല്ലിക പറഞ്ഞു. കാരണം എല്ലാത്തിന്റേയും ഉറവിടം സുകുമാരന്‍ എന്ന വ്യക്തിയാണ്. എനിക്ക് ജീവിതം തന്ന, മക്കളെ തന്ന, കുടുംബം തന്ന മാനസികമായൊരു ധൈര്യം തന്ന, നിനക്കൊപ്പം ഞാനുണ്ട് എന്ന ഉറപ്പു എപ്പോഴും, ഇപ്പോഴും തരുന്ന സുകുമാരന്റെ ഭാര്യ– മല്ലിക പറഞ്ഞു നിറുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (35 minutes ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (42 minutes ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (48 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (1 hour ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (1 hour ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (2 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (3 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (3 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (5 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (6 hours ago)

Malayali Vartha Recommends