Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

ലൈംഗികാതിക്രമങ്ങള്‍ക്ക് സ്ത്രീകള്‍ എങ്ങനെ കാരണമാകുന്നുവെന്ന് വെളിപ്പെടുത്തി ടിസ്‌ക ചൊപ്ര

21 OCTOBER 2017 01:07 PM IST
മലയാളി വാര്‍ത്ത

മീ ടു ക്യാമ്പൈനില്‍ പ്രശസ്ത സ്ത്രീകള്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തവേ സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്ന എല്ലാ അതിക്രമങ്ങള്‍ക്കും കാരണമാവുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ടിസ്‌ക ചൊപ്ര രംഗത്ത്.

ദി പ്രിന്റ് എന്ന വെബ്‌സൈറ്റിലായിരുന്നു ടിസ്‌ക്കയുടെ വിവാദമായ അഭിപ്രായ പ്രകടനം. ഇപ്പോഴത്തെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ സ്ത്രീകള്‍ തന്നെയാണ്. അവര്‍ എന്തിന് ഹോട്ടലുകളില്‍ പോകുന്നു. എന്തുകൊണ്ടാണ് അവര്‍ സ്വയരക്ഷയെക്കുറിച്ച് ചിന്തിക്കാത്തത്. മോശപ്പെട്ട ആളുകളുമായി സഹകരിക്കുന്നത് എന്തിനാണ്. അവസരങ്ങളുടെ വാതില്‍ പുരുഷന്മാര്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കുന്ന മട്ടില്‍ വേണം സ്ത്രീകള്‍ ഇല്ല എന്നു പറയാന്‍. ഒരാളെ കിട്ടിയില്ലെങ്കില്‍ മറ്റൊരാളെ തരപ്പെടുത്താമെന്ന് അവര്‍ക്ക് തോന്നരുത്, എന്നൊക്കെയാണ് ടിസ്‌ക പറഞ്ഞത്. കാസ്റ്റിംഗ് കൗച്ച്'എന്ന സിനിമാലോകത്തെ കിടക്ക പങ്കിടല്‍ ക്ഷണത്തില്‍ നിന്ന് രക്ഷപ്പെട്ടയാളാണ് താനെന്ന് വെളിപ്പെടുത്തിയ നടിയാണ് ടിസ്‌ക. 

മമ്മൂട്ടിക്കൊപ്പം മായാബസാറിലും ആസിഫ് അലിക്കൊപ്പം നിര്‍ണായകത്തിലും അഭിനയിച്ചതിനാല്‍ ഈ താരം മലയാളികള്‍ക്കിടയിലും സുപരിചിതയാണ്. എന്നാല്‍, ഈ വിവാദ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് വന്‍ ആക്രമണമാണ് ട്വിറ്ററിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ടിസ്‌കയ്‌ക്കെതിരെ നടക്കുന്നത്.

എന്നില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണോ ഞാന്‍ പറയാന്‍ പോകുന്നതെന്ന് ഉറപ്പില്ല. വളരെ സ്പഷ്ടമായി തന്നെ പറയട്ടെ… ഇത്തരം അവസരങ്ങളില്‍ ചെന്നു പെടുന്ന സ്ത്രീകളെ തന്നെയാണ് ഇക്കാര്യത്തിന് പഴിക്കേണ്ടത്. എന്തിനാണ് ഈ സ്ത്രീകള്‍ ഹോട്ടല്‍ മുറികളിലേയ്ക്ക് പോകുന്നത്. അവര്‍ക്ക് സ്വന്തം സുരക്ഷയെക്കുറിച്ച് ഭയമില്ലേ? ആളുകളുടെ ഖ്യാതിയെക്കുറിച്ച് അവര്‍ക്ക് അറിവില്ലേ? ഇത്തരക്കാരുമായി സഹകരിക്കുന്നത് എന്തിനാണ്.

എന്തുകൊണ്ടാണ് അവര്‍ ഉറപ്പിച്ച് ഇല്ല എന്നു പറയാത്തത്. ഇങ്ങനെയുള്ള ഒരാളിന്റെ ഒപ്പം എന്തിനാണ് തനിച്ച് പോകുന്നത്. സ്വയം സംരക്ഷിക്കാന്‍ കഴിവുള്ളവരായാണ് എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെടുന്നത്. സ്വയം രക്ഷയാണ് ഒരു മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ ശേഷി. പിന്നെങ്ങനെയാണ് അവര്‍ക്ക് ആ ശേഷി നഷ്ടമാകുന്നത്. ഇതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന് അവര്‍ എങ്ങനെയോ ധരിച്ചുപോകുന്നു. ഇങ്ങനെയുള്ള ആളുകള്‍ക്കൊപ്പം ഇത്തരം സാഹചര്യങ്ങളില്‍ ചെന്നു പെടുന്നത് എന്തിനാണ്.

ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. ആദ്യം നമ്മള്‍ നമ്മളെ തന്നെ സംരക്ഷിക്കണം. ഇത്തരം ഒരു സാഹചര്യത്തില്‍ സ്വയം ചെന്നു പെടരുത്. സ്ത്രീകള്‍ ഇല്ല എന്ന് പറയുംതോറും കാര്യങ്ങള്‍ നടക്കില്ലെന്ന് പുരുഷന്മാര്‍ക്ക് ബോധ്യം വരും. ഒരു പെണ്ണില്‍ നിന്ന് സമ്മതം ലഭിച്ചുതുടങ്ങില്‍ ഒരാളില്‍ നിന്നല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഇത് ലഭിക്കുമെന്ന പ്രതീക്ഷ ആണുങ്ങള്‍ക്കുണ്ടാകും. ഞാന്‍ അവളെ എടുത്തോളാം, ഇവളെ എടുത്തോളാം എന്നൊരു പ്രതീക്ഷയും അവര്‍ക്കുണ്ടാവും. ആണുങ്ങള്‍ക്ക് ഇങ്ങനെ തിരഞ്ഞെടുക്കാനുള്ള ഒരു അവസരം ഉണ്ടാക്കരുത്. ഒന്നും നടക്കില്ലെന്ന ഉത്തമ ബോധ്യം അവര്‍ക്കുണ്ടാവണം.

മുപ്പത് കൊല്ലം കൊണ്ട് ഒരാള്‍ ഒരു വേട്ടക്കാരനാവുന്നതാണ് ഹോളിവുഡില്‍ നമ്മള്‍ കണ്ടത്. ആളുകള്‍ ചാന്‍സ് തരൂ എന്നു പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതെങ്ങനെ അപകടകരമാകും. എല്ലാം നിങ്ങള്‍ ഇല്ല എന്ന് പറയുന്ന രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാന്‍ അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങള്‍ ഇല്ല എന്നു പറയുന്നത്.

നിങ്ങളുടെ കരിയറിനെ ഒരു തുലാസിലാക്കാന്‍ അനുവദിക്കരുത്. കഠിനാധ്വാനം നടത്തി അഭിനയിക്കുക. നല്ലൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ കുറച്ച് അധികം സമയമെടുത്താലും സാരമില്ല. കുറുക്കുവഴിയെടുക്കരുത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (30 minutes ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (1 hour ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (1 hour ago)

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...  (1 hour ago)

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (2 hours ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (2 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (3 hours ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (3 hours ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (3 hours ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (3 hours ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (4 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (4 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (4 hours ago)

Malayali Vartha Recommends