റിയാലിറ്റി ഷോയ്ക്കിടെ സണ്ണി ലിയോണ്‍ പൊട്ടിത്തെറിച്ചത് എന്തിന്?

ബോളിവുഡിന്റെ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന സണ്ണിയെ എപ്പോഴും ചിരിച്ച് മാത്രമേ കണ്ടിട്ടുളളൂ. എന്നാല്‍ ആദ്യമായി താരം പൊട്ടിത്തെറിച്ചിരിക്കുന്നു. സണ്ണി അവതരിപ്പിക്കുന്ന ഒരു റിയാലിറ്റി ഷോയ്ക്കിടയാണ് സംഭവം നടന്നത്. ഷോയിലെ മത്സരാര്‍ഥിയായ ഒരു സ്ത്രീ മറ്റൊരു മത്സരാര്‍ഥിയായ യുവാവിനെ സ്ത്രീ എന്ന് വിളിച്ചു.
കാരണം അയാള്‍ നന്നായി പരദൂഷണം പറയുമെന്നായിരുന്നു യുവതിയുടെ വാദം. ഇതാണ് സണ്ണിയെ ചൊടിപ്പിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന പരാമര്‍ശമാണിതെന്നും, സ്ത്രീകളെക്കുറിച്ച് ഇത്തരത്തിലുളള കാഴ്ചപ്പാടുകള്‍ മാറണമെന്നും താരം തുറന്നടിച്ചു. ഒടുവില്‍ മത്സരാര്‍ഥി താരത്തോട് ക്ഷമാപണം നടത്തി.
https://www.facebook.com/Malayalivartha


























