പ്രചാരണത്തിനിടെ പൊട്ടിത്തെറിച്ച് സായി പല്ലവി ; ഞാൻ മലയാളിയല്ല...
2008ൽ തമിഴ്ച്ചിത്രം ധൂം ധാമിലൂടെയാണ് സായി പല്ലവി അഭിനയരംഗത്തെത്തുന്നത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ മലർ മിസ്സായി എത്തിയപ്പോൾ മലയാളി പ്രേക്ഷകർ സായിയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. പ്രേമത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അന്യഭാഷാചിത്രങ്ങളിൽ നിന്നും നിരവധി അവസരങ്ങൾ സായിയെ തേടിയെത്തി.
ഇമ ചിമ്മുന്ന നേരംകൊണ്ടാണ് സായി പല്ലവി പ്രശസ്തയായത്. ഇന്ന് തിരക്കേറിയ നടിയാണ് സായി. മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതുകൊണ്ടാകാം കുറച്ചുപേരെങ്കിലും കരുതുന്നത് സായി മലയാളിയാണെന്നാണ്. ഒരു സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയ്ക്കിടെ ഒരാൾ മലയാളി എന്ന് വിശേഷിപ്പിച്ചത് സായിക്ക് ഇഷ്ടമായില്ല.
നീരസം പ്രകടിപ്പിച്ച സായി താൻ മലയാളിയല്ലെന്നും തമിഴ്നാട്ടുകാരിയാണെന്നും പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോട്ടഗിരിയിൽ ജനിച്ച് കൊയമ്പത്തൂരിൽ വളർന്ന സായി തനി തമിഴ് പെൺകുട്ടിയാണ്. സിനിമയിൽ നിരവധി അവസരങ്ങൾ തേടിവരുന്നുണ്ടെങ്കിലും തിരഞ്ഞെടുത്ത ചിത്രങ്ങളിൽ മാത്രമേ സായി അഭിനയിച്ചിട്ടുള്ളൂ.
നാനിക്കൊപ്പം മിഡിൽ ക്ലാസ് അബ്ബായി എന്ന സിനിമയിലാണ് സായി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വേണു ശ്രീരാമാണ് ചിത്രത്തിന്റെ സംവിധായകൻ സമീർ താഹിറിന്റെ ദുൽഖർ ചിത്രമായ കലിയാണ് സായി പല്ലവി നായികയായ രണ്ടാമത്തെ മലയാള ചിത്രം. കലിയുടെ തെലുങ്ക് പതിപ്പായ ഹേ പിള്ളഗാഡയിലും സായി തന്നെയായിരുന്നു നായിക.
https://www.facebook.com/Malayalivartha