ഗ്ലാമറസായി അഭിനയിക്കാൻ റിച്ചയെ കിട്ടില്ല; ഗ്ലാമറാകാൻ മടിച്ച് സിനിമയിൽ നിന്ന് വിട്ടു നിന്നത് അഞ്ചു വർഷം; റിച്ച പറയുന്നതിങ്ങനെ..
സിനിമയിൽ ഗ്ലാമറായി അഭിനയിക്കാൻ യാതൊരു മടിയും കാണിക്കാത്തവരാണ് മിക്ക നടിമാരും. സിനിമയിൽ നാടൻ വേഷങ്ങളായിരുന്നാലും ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടെങ്കിലും നടത്തുന്ന നടിമാരുമുണ്ട്. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി ഗ്ലാമറായി അഭിനയിക്കണമെന്ന കാരണത്താൽ സിനിമ ഉപേക്ഷിച്ച നടിയാണ് റിച്ച. സിനിമ ഗ്ലാമറിന്റെ ലോകമാണ്. എന്നാൽ റിച്ചക്ക് അതിനോട് താൽപ്പര്യമില്ല. ഗ്ലാമറാകാൻ മടിച്ച് റിച്ച സിനിമയിൽ നിന്ന് വിട്ടു നിന്നത് അഞ്ചു വർഷം.
ധനുഷിന്റെയും ചിമ്പുവിന്റെയും നായികയായി സിനിമകൾ സൂപ്പർ ഹിറ്റായ സമയത്ത് കൈനിറയെ ഓഫറുകൾ കിട്ടിയതായിരുന്നു താരത്തിന്. ലീഡർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റിച്ചയുടെ അരങ്ങേറ്റം. മയക്കം എന്ന എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി തമിഴിൽ എത്തിയതോടെ റിച്ച ക്ലിക്കായി. ചിത്രത്തിലെ അഭിനയത്തിന് ഒത്തിരി പുരസ്കാരങ്ങളും നിരൂപക പ്രശംസയും ലഭിച്ചു.
തുടർന്ന് ചിമ്പുവിനൊപ്പം അഭനിയിച്ച ഒസ്തി സൂപ്പർ ഹിറ്റായി. തുടർന്ന് റിച്ച വീണ്ടും തെലുങ്കിലേക്ക് പോയി. 2013ൽ പ്രഭാസിനൊപ്പം മിർച്ചിയിൽ നായികയായി. ഗ്ലാമറിന്റെയും തിരക്കിന്റെയും ലോകം മടുത്തു തുടങ്ങിയ റിച്ച മിർച്ചിയോടെ അഭിനയത്തിൽ നിന്ന് പിന്തിരിഞ്ഞു. ഇപ്പോഴും ആളുകൾ എന്നോട് ഏതാണ് അടുത്ത ചിത്രം എന്ന് ചോദിക്കുന്നു. ഇനി അഭിനയിക്കുന്നില്ല എന്നാണ് എന്റെ മറുപടി.
അതെ അത് സത്യമാണ്. എനിക്കിനി അഭിനയിക്കാൻ താത്പര്യമില്ല. ഞാൻ ഇനിയും അഭിനയിക്കും എന്ന് ചിലർ കരുതുന്നു. സത്യസന്ധമായി പറഞ്ഞാൽ അഭിനയത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടു എന്നാണ് റിച്ച പറയുന്നത്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഒലിൻ സ്കൂൾഓഫ് ബിസിനസിൽ എം.ബി.എ വിദ്യാർത്ഥിനിയായ റിച്ചയുടെ ശ്രദ്ധ മുഴുവൻ തന്റെ പഠന ത്തിലാണ്. അതിനു ശേഷം ഇന്ത്യയിലേക്ക് തിരികെ എത്തിയാലും ഒരു ബിസിനസുകാരിയായി ഒതുങ്ങാനാണ് റിച്ചയുടെ ആഗ്രഹം.
https://www.facebook.com/Malayalivartha