ഇനി ഞാൻ സിനിമയിലേയ്ക്കില്ല; വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരം റിച്ച
അഞ്ച് വർഷമായി തെന്നിന്ത്യൻ ഗ്ലാമർ നായിക റിച്ച സിനിമാഭിനയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്. 2013 മുതൽ ഇപ്പോഴും ആളുകൾ എന്നോട് ഏതാണ് അടുത്ത ചിത്രം എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നു.
ഇനി അഭിനയിക്കുന്നില്ല എന്നാണ് ഞാനവരോടൊക്കെ മറുപടി പറയാറുള്ളത്. അതെ അത് സത്യമാണ്.. എനിക്കിനി അഭിനയിക്കാൻ താത്പര്യമില്ല. അഭിനയിക്കാൻ ഇഷ്ടമില്ല എന്ന് പറഞ്ഞാലും, ഞാൻ ഇനിയും അഭിനയിക്കും എന്ന് ചിലർ കരുതുന്നു.
സത്യസന്ധമായി പറഞ്ഞാൽ അഭിനയത്തിലുള്ള താത്പര്യം നഷ്ടപ്പെട്ടു. തനിക്ക് ഇനി സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്നു നടി റിച്ച ഗംഗോപാധ്യായ. 2013ൽ പുറത്തിറങ്ങിയ മിർച്ചി എന്ന പ്രഭാസ് ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ റിച്ച അഭിനയിച്ചത്.
ഇപ്പോൾ പഠനത്തിലാണ് റിച്ചയുടെ ശ്രദ്ധ. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഒലിൻ സ്കൂൾ ഓഫ് ബിസിനസിൽ എംബിഎ ചെയിതുകൊണ്ടിരിക്കുകയാണ് ഇപ്പോൾ താരം. ലീഡർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് റിച്ചയുടെ അരങ്ങേറ്റം. മയക്കം എന്ന എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി തമിഴിൽ എത്തിയതിലൂടെയാണ് റിച്ച ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് ഒത്തിരി പുരസ്കാരങ്ങളും ലഭിച്ചു.
തുടർന്ന് ചിമ്പുവിനൊപ്പം ഓസ്തി എന്ന ചിത്രത്തിലും അഭിനയിച്ചു. രണ്ടേ രണ്ട് തമിഴ് ചിത്രത്തിന് ശേഷം റിച്ച വീണ്ടും തെലുങ്കിലേക്ക് മടങ്ങി. ഇടയ്ക്ക് ഒരു ബംഗാളി ചിത്രത്തിലും സാന്നിധ്യം അറിയിച്ചു.
https://www.facebook.com/Malayalivartha