Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

എന്റെ ആ തീരുമാനം നടപ്പിലാക്കുക അത്ര എളുപ്പമായിരുന്നില്ല; എന്നാൽ അത്രയും കടുപ്പവും ആയിരുന്നില്ല; പൂജാഭട്ട് പറയുന്നു

29 OCTOBER 2017 09:51 AM IST
മലയാളി വാര്‍ത്ത

90കളിൽ ഇന്ത്യൻ ചലച്ചിത്ര ലോകത്തെ മിന്നുന്ന താരമായിരുന്നു പൂജാഭട്ട്. 1989 ൽ 17 വയസ്സിലാണ് പൂജ ആദ്യമായി അഭിനയിച്ചത്. തന്റെ പിതാവായ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ഡാഡി എന്ന ടി.വി. ഫിലിമിലാണ് പൂജ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പക്ഷേ ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ച ചിത്രമായ ദിൽ ഹേ കി മാൻ‌ത നഹിൻ എന്ന ചിത്രം ഒരു മ്യൂസികൽ വിജയമായിരുന്നു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡും ഇതിലൂടെ പൂജ സ്വന്തമാക്കി. ഇപ്പോഴിതാ നായികാ സങ്കൽപ്പങ്ങളുടെ ചട്ടക്കൂടുകളെ തകർത്തെറിഞ്ഞ ഈ സുന്ദരി തന്റെ 45ാം വയസിൽ ഒരു പുസ്തകവുമായി എത്തുകയാണ്.

ജീവിതത്തിൽ വില്ലനായി മാറിയ മദ്യപാനത്തെക്കുറിച്ചുള്ളതാണ് പൂജയുടെ പുസ്തകം. മൂന്നു പതിറ്റാണ്ടിലേറെയായി തന്നെ ഭരിച്ചിരുന്ന മദ്യപാനത്തെ പൂർണമായും ഒഴിവാക്കിയതിനെക്കുറിച്ചും അതിനായി സ്വീകരിച്ച വഴികളെക്കുറിച്ചുമാണ് പുസ്തകത്തിൽ പറയുന്നത്. ഇതൊരിക്കലും തന്റെ ആത്മകഥയല്ലെന്നും പൂജ വ്യക്തമാക്കുന്നു.

45 ാം വയസിൽ ആത്മകഥ എഴുതാനുള്ള അനുഭവങ്ങളും പക്വതയും എനിക്ക് എത്തിയിട്ടില്ല എന്നാണ് പൂജ പറയുന്നത്. മദ്യത്തിന്റെ ലഹരി ആസ്വദിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് വിലപിക്കുന്നവരോട് ശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന് പറയുകയാണ് സംവിധായിക കൂടിയായ പൂജ ഭട്ട്.

 

കടുത്ത മദ്യപാന ശീലമുള്ള ആളായിരുന്നു പൂജ. അതൊരിക്കലും മറച്ചുവയ്ക്കാനോ നിരസിക്കാനോ താരം തയാറായിട്ടുമില്ല. എന്നാൽ, കഴിഞ്ഞ പത്ത് മാസമായി മദ്യം ഞാൻ കൈ കൊണ്ട് തൊട്ടിട്ടില്ല എന്ന് പൂജ പറയുന്നു.

എന്റെ ആ തീരുമാനം നടപ്പിലാക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാൽ അത്രയും കടുപ്പവും ആയിരുന്നില്ല. എടുക്കുന്ന തീരുമാനത്തിന്റെ ആഴം അത് നടപ്പിലാക്കാനും സഹായകമാകുമെന്നും പൂജ ഉറപ്പിക്കുന്നു. മദ്യപാനത്തിൽ നിന്ന് രക്ഷപ്പെടാൻ മറ്റുള്ളവരെ സഹായിക്കുകയാണ് പുസ്തകത്തിലൂടെ ലക്ഷ്യമിടുന്നത്.

മദ്യപാനികളുടെ പ്രയാസങ്ങളെക്കുറിച്ചും മറ്റും തന്റെ അനുഭവങ്ങളിലൂടെ പൂജ എഴുതും. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതിലൂടെ അവർക്ക് കഴിയുമെന്നും പൂജ പറയുന്നു. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം അടുത്ത വർഷം പുറത്തിറക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends