Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ശോഭനയോടൊപ്പം മകൾ അനന്തനാരായണി; അഭിനേത്രിയെയും മകളെയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

29 OCTOBER 2017 12:25 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. അഭിനേത്രി മാത്രമല്ല മികച്ച നര്‍ത്തകി കൂടെയാണ് ശോഭന. നൃത്തത്തില്‍ അഗാധ പാണ്ഡിത്യമുള്ള താരം ഇപ്പോള്‍ നൃത്തപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഒന്നിനൊന്ന് മികച്ച വേഷവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും താരം വിവാഹം കഴിക്കാത്തതെന്താണെന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

അടുത്ത ബന്ധുവിനെ വിവാഹം കഴിക്കാന്‍ ശോഭന ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് പുറത്തുവന്നിരുന്നു. പാപ്പരാസികളായിരുന്നു ഇതിന് പിന്നില്‍. താരങ്ങളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. ശോഭനയുടെ കാര്യവും മറിച്ചല്ല. ഇക്കാര്യം വ്യക്തമായ അറിയാവുന്നതുകൊണ്ട് തന്നെ താരം മാധ്യമങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശോഭന മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മകളെയും എടുത്ത് നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്. പാപ്പരാസികളുടെ കണ്‍വെട്ടത്ത് നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്. താരങ്ങളെപ്പോലെ തന്നെ മക്കളും പ്രശസ്തരാവാറുണ്ട്. താരങ്ങളുടെ കുടുംബകാര്യങ്ങളെക്കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്.

ശോഭനയോടൊപ്പം നില്‍ക്കുന്ന ഏഴുവയസ്സുകാരിയായ അനന്തനാരായണിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ശോഭന കേരളത്തില്‍ എത്താറുണ്ട്. പ്രിയപ്പെട്ട അഭിനേത്രിയുടെ ലേറ്റസ്റ്റ് ചിത്രം കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

അന്നത്തെ ആറുമാസക്കാരിയില്‍ നിന്നും ഏഴു വയസ്സുകാരിയായി മാറിയിരിക്കുകയാണ് അനന്തനാരായണി. ഗുരുവായൂരിലെ ചോറൂണ്‍ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ആരാണ് പകര്‍ത്തിയതെന്നോ എന്താണ് ചടങ്ങെന്നോ അറിയില്ലെങ്കിലും പ്രിയപ്പെട്ട അഭിനേത്രിയെയും മകളെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends