ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ സ്റ്റാറായി വിരാട് കോഹ്ലി

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയ്ക്കും നായകന്‍ വിരാട് കോഹ്‌ലിക്കും സെഞ്ച്വറി. 96 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സറും പറത്തിയായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി.
കോഹ്ലിയുടെ 32ആമത്തെ സെഞ്ച്വറിയാണ് ഇന്നത്തേത്. ഇനി സെഞ്ച്വറികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ മുന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49) മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്.
32ആം സെഞ്ച്വറിയോടെ വിരാട് 9000 റണ്‍സ് പൂര്‍ത്തിയാക്കി. 194 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ റണ്‍വേട്ട. ഇതുകൂടാതെ ഇന്ത്യന്‍ നായകന്‍ എന്ന നിലയില്‍ 5000 റണ്‍സും കോഹ്‌ലി പൂര്‍ത്തിയാക്കി. 93 ഇന്നിംഗ്‌സുകളിലാണ് നായകനെന്ന നിലയില്‍ കോഹ്‌ലി ഇന്ത്യയെ നയിച്ചത്.
https://www.facebook.com/Malayalivartha


























