Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

അമ്പത് സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞിട്ടും താൻ ഇന്നും ഫ്രെഷാണെന്ന് തൃഷ

30 OCTOBER 2017 10:39 AM IST
മലയാളി വാര്‍ത്ത

ചലച്ചിത്രലോകത്ത് പ്രവേശിച്ച്‌ പതിനെട്ടുവര്‍ഷമായി അമ്പത് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞിട്ടും താന്‍ ഇന്നും ഫ്രഷാണെന്ന് തൃഷ. ഏതാണ്ട് ഒരേ കാലഘട്ടത്തിലായിരുന്നു ഞാനും ധനുഷും സിനിമാരംഗത്തു വന്നത്. എങ്കിലും ദേശീയ അവാര്‍ഡ് നേടിയ ഒരു നടനെന്ന നിലയ്ക്ക് ധനുഷിനോടൊപ്പം അഭിനയിക്കുമ്പോൾ മനസ്സില്‍ വല്ലാത്ത ഇളക്കമായിരുന്നു. ഒപ്പം അഭിനയിക്കുന്നവര്‍ക്ക് അദ്ദേഹം ധാരാളം ടിപ്പ്സ് കൊടുക്കാറുണ്ട്. സംവിധായകന് തൃപ്തിയായാല്‍ കൂടി അദ്ദേഹത്തിന് തൃപ്തിയാകും വരെ ടേക്ക് തുടര്‍ന്നുകൊണ്ടിരിക്കും. അദ്ദേഹത്തോടൊപ്പം അഭിനയിച്ചു എന്നതിലുപരി ആക്ടിങ്ങിനെക്കുറിച്ച്‌ പാഠങ്ങള്‍ പഠിച്ചു എന്നു പറയുന്നതാവും ഉചിതം.


ഗ്ലാമർ ആയി അഭിനയിച്ചു മടുത്തതുകൊണ്ടാണ് 'അരമനൈ-2' നായകി എന്ന സിനിമകളില്‍ അഭിനയിക്കാന്‍ വഴങ്ങിയത്. മാത്രമല്ല, വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ പ്രേക്ഷകര്‍ക്കു നല്‍കണമെന്ന ലക്ഷ്യവുമുണ്ടായിരുന്നു. 'മോഹിനി'യാണ് ഈ ട്രെന്റില്‍ അവസാനം. ഇനി പ്രേതവും പിശാചുമൊന്നുമുണ്ടാവില്ല. മറ്റൊരു ലെവലില്‍ ദൃശ്യയെ നിങ്ങള്‍ക്കു ദര്‍ശിക്കാം ഇപ്പോള്‍ അഭിനയിക്കുന്ന മിക്ക പടങ്ങളും ഒരേ സമയം തമിഴ്-തെലുങ്ക് ഭാഷകളിലാണ്. തമിഴില്‍ ലേശം ബിസ്സി ആയതുകൊണ്ട് തെലുങ്കില്‍ കാള്‍ഷീറ്റ് കൊടുക്കാന്‍ പറ്റുന്നില്ല.

ഹിന്ദി എനിക്കു ശരയാകില്ല. ബോളിവുഡ്ഡിന്റെ ഫിലിം മേക്കിംഗ് സ്റ്റൈല്‍ തന്നെ മറ്റൊരു രീതിയാണ്. പടത്തിനു വേണ്ടി നാം എത്രത്തോളം അധ്വാനിക്കണമോ, അത്രയും അധ്വാനം പ്രമോഷനു വേണ്ടി കൊടുക്കേണ്ടതായിട്ടുണ്ട്. ഹിന്ദിയാകുമ്പോൾ സ്ഥിരം ബോംബെയില്‍ തങ്ങണം. ഒരു പടത്തിന് ഒരു വര്‍ഷത്തോളം ഇന്‍വോള്‍ഡ് ആകേണ്ടതായിട്ടുണ്ട്.തിരിഞ്ഞുനോക്കാതെ ഒരു സെക്കന്റ് പോലും നില്‍ക്കാതെ ഓടിക്കൊണ്ടിരിക്കണം. സിനിമയില്‍ ജയിക്കണമെങ്കില്‍ ഇതാണ് മാര്‍ഗം. ഒരല്പം വിശ്രമം വേണമെന്ന് തോന്നി ഒരിടത്ത് ഒതുങ്ങിക്കൂടി കഴിഞ്ഞാല്‍ പോലും നിങ്ങളുടെ പിന്നില്‍ വരുന്നവര്‍ വളരെ മുമ്പേ ഓടിക്കൊണ്ടിരിക്കും.

മുമ്പ് മുന്‍നിര നായകന്മാരുടെ പടങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. കഥ പോലും കേള്‍ക്കാന്‍ ഞാന്‍ മിനക്കെട്ടിരുന്നില്ല. ഒരുകണക്കില്‍ അതും ഒരു പ്ലസ്സായിരുന്നു. മറ്റൊരുകണക്കില്‍ മൈനസ്. വലിയ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോൾ വന്‍ ബഡ്ജറ്റ് എന്നതുകൊണ്ട് എല്ലാ പേരും അതില്‍ ശ്രദ്ധാലുക്കളാവും. അനാവശ്യമായ ഏതെങ്കിലും കുപ്രചരണം നടത്തുകയും ചെയ്യും. ഞാന്‍ ഇപ്പോള്‍ കഥ കേട്ട് അഭിനയിക്കുന്നു. പ്രോജക്‌ട് വലുതാണോ, ചെറുതാണോ എന്നൊന്നും അന്വേഷിക്കാറില്ല.

എന്റെ ക്യാരക്ടര്‍ ഇഷ്ടപ്പെട്ടാല്‍ ഓക്കെ പറയും. നല്ല പടം, നല്ല കഥ, നല്ല ക്യാരക്ടര്‍ ഇതാണിപ്പോള്‍ എന്റെ തീരുമാനം. രജനികാന്തിനോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും തൃഷ പറയുന്നു. തമിഴകത്ത് ഗോസിപ്പുകൾക്ക് ഒരു പഞ്ഞവുമില്ല. കുറച്ചുനാളുകൾക്ക് മുമ്പ് സുചിലീക്ക്സിന്റെ പേരിൽ നിരവധി നടിമാരുടെയും നടന്മാരുടെയും ഞെട്ടിക്കുന്ന വീഡിയോസ് പുറത്തുവന്നിരുന്നു. അമല പോൾ വിവാഹബന്ധം വേർപ്പെടുത്താൻ കാരണം ധനുഷ് ആണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ധനുഷ് ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല. തൃഷയും ധനുഷുമൊത്തുള്ള ഞെട്ടിക്കുന്ന ഫോട്ടോസ് സുചി ലീക്ക്സിലൂടെ പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends