പാര്‍വതി, ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു; നമുക്ക് വേഗം കണ്ടുമുട്ടാം; പാർവതിയെ കാണാതെ ഇര്‍ഫാന്‍ കരച്ചിലിന്റെ വക്കോളമെത്തിയപ്പോൾ...

മലയാളത്തിലും തമിഴിലുമായി വളരെ കുറച്ച് സിനിമകൾ മാത്രമാണ് പാർവതി ചെയ്തിട്ടുള്ളത്. വിരലില്ലെണ്ണാവുന്ന ചിത്രങ്ങൾകൊണ്ട് ആരാധകശ്രദ്ധ നേടിയ പാർവതിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് 'ഖരീബ് ഖരീബ് സിംഗിൾ'.
ഇർഫാൻ ഖാൻ നായകനായ ഈ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകംതന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. തനൂജ ചന്ദ്രയാണ് സംവിധാനം. അപരിചിതരായ രണ്ടുപേര്‍ ഒരു യാത്രക്കിടെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
ഇര്‍ഫാന്‍ ഖാന്‍-പാര്‍വതി ജോഡികള്‍ ഒന്നിച്ച ഈ ചിത്രം നവംബര്‍ 10-ന് തിയറ്ററുകളിലെത്തും. എന്നാല്‍ ചിത്രത്തിലെ നായകന്‍ തന്റെ നായികയെ എത്ര മാത്രം മിസ്സ് ചെയ്യുന്നു എന്ന് സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ച കുറിപ്പുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ചിത്രീകരണം തീര്‍ന്ന് പ്രമോഷന്‍ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എവിടെ പോയാലും ഏത് ചിത്രം ആരുടെ കൂടെ എടുത്താലും തന്റെ നായികയെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറയുന്ന കുറിപ്പുകളോടെയാണ് ഇര്‍ഫാന്‍ അവ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. പാര്‍വതിയും ഈ കുറിപ്പുകളോട് അങ്ങേയറ്റം സ്നേഹത്തോടെയാണ് പ്രതികരിച്ചിട്ടുള്ളത്. കൊല്‍ക്കത്തയില്‍ ചിത്രത്തിന്റെ ഡേറ്റ് നൈറ്റിനോട് അനുബന്ധിച്ച് പോയ ഇര്‍ഫാന്‍ കരച്ചിലിന്റെ വക്കോളമെത്തിയാണ് തന്റെ നായികയ്ക്കായി പോസ്റ്റിട്ടത്.

'പാര്‍വതി ഞാന്‍ കണ്ണുനീരിനെ വെറുക്കുന്നു. മുംബൈയില്‍ വേഗം കണ്ടുമുട്ടാം. കൊല്‍ക്കത്തയിലെ ഡേറ്റ് ഞാന്‍ മാത്രമായി അവസാനിച്ചു'. ഇര്‍ഫാന്‍ കുറിച്ചു. ഇതിന് പാര്‍വതി മറുപടിയും നല്‍കിയിരുന്നു. "ഇര്‍ഫാന്‍ ഞാനിതാ വരികയാണ് ഇനി കണ്ണീരില്ല ഡേറ്റിംഗിനായി കാത്തിരുപ്പുമില്ല" എന്നായിരുന്നു പാര്‍വതിയുടെ മറുപടി.




https://www.facebook.com/Malayalivartha


























