എന്നെ ഒന്ന് കല്യാണംകഴിക്കൂ പ്ലീസ്... ആരാധകന്റെ വിവാഹാഭ്യർത്ഥനയിൽ സഹിക്കെട്ട നിവിന്റെ നായിക ചെയ്തത്...

മലയാള സിനിമയിലെ യുവ നടി റീബ മോണിക്ക ജോണിനെ പിന്തുടർന്ന് ശല്യപ്പെടുത്തിയ ആരാധകനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവ് റീബയെ പിന്തുടര്‍ന്നിരുന്നത്. കഴിഞ്ഞ 13 വര്‍ഷമായി ബാംഗ്‌ളൂരില്‍ സ്ഥിര താമസക്കാരിയാണ് നടി റീബ.
മോഡലിംഗ് രംഗത്തു നിന്ന് സിനിമയിലെത്തിയ റീബയുടെ ആദ്യ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. നിവിന്റെ നായികയിട്ടായിരുന്നു അഭിനയ രംഗത്തേക്കെത്തിയത്. ഹോസൂര്‍ മെയിന്‍ റോഡിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ റീബ പതിവായി പോകാറുണ്ടായിരുന്നുവെന്നും അപ്പോഴെല്ലാം ഫ്രാങ്ക്‌ളിന്‍ തന്നെ വിടാതെ പിന്തുടരുമായിരുന്നുവെന്നും നടി നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരുവർഷമായി ഇത് തുടരുകയാണെന്ന് നടി പരാതിയിൽ പറയുന്നു.
ബസവനഗുഡിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഫ്രാങ്ക്‌ളിന്‍ റീബയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് കാര്യമാകാതിരുന്ന റീബയ്ക്ക് അടുത്തിടെയായി അശ്ലീല സന്ദേശങ്ങളായാക്കളായി പണി. ഇതോടെയാണ് നടി പോലീസിൽ പരാതിപ്പെട്ടത്.
പള്ളിയിൽ വച്ച് ശല്ല്യക്കാരനെ റീബ നേരിട്ട് വിലക്കിയിരുന്നു. പിന്നീട് രണ്ടുമാസത്തേയ്ക്ക് ശല്യമൊന്നും ഉണ്ടായിരുന്നില്ലെന്ന് റീബ പറയുന്നു. വീണ്ടും ശല്യം തുടങ്ങിയതോടെയായിരുന്നു പോലീസിന്റെ സഹായം നടി തേടിയത്. താക്കിത് ചെയ്തു വിട്ടയച്ചത് മതിയെന്ന് റീബയുടെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞിരുന്നെങ്കിലും ഐപിസി സെക്ഷന്‍ 354 ഡി പ്രകാരം ശല്യപ്പെടുത്തും വിധം പിന്തുടര്‍ന്നതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഫ്രാങ്കിളിനെ കോടതിയില്‍ ഹാജരാക്കി.പിന്നീട് അയാളെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഴവിൽ മനോരമയിൽ മിടുക്കിയെന്ന റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയാണ് റീബ മാധ്യമ ശ്രദ്ധ നേടിയത്. നിവിന്‍പോളിയുടെ നായികയായി അഭിനയിക്കുന്നതിന് മുമ്പ് ഏതാനും പരസ്യ ചിത്രങ്ങളില്‍ മോഡലായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























