അത് ശോഭനയുടെ മകളാണെന്ന് പ്രചരിച്ച ചിത്രത്തിന് പിന്നില്‍

മാലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒരു ഇടവേളയ്ക്ക് ശേഷം താരം പിന്നെയും സിനിമയില്‍ സജീവമായി തുടങ്ങിയിരുന്നു. 2010ല്‍ നടി ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്. പാപ്പരാസികളുടെ കണ്‍വെട്ടത്ത് നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം നടി ശോഭനയുടെ മകളെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രം തെറ്റാണെന്ന് ശോഭനയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു. സംവിധായകന്‍ ബാലു കിരിയത്തിന്റെ കൊച്ചുമകളാണെന്നാണ് പറയുന്നത്. ശോഭനയും ബാലു കിരിയത്തും ബന്ധുക്കളാണ്. ഒരു സ്വകാര്യചടങ്ങില്‍ ശോഭന എത്തിയപ്പോള്‍ ആരോ പകര്‍ത്തിയ ചിത്രമെന്നാണ് അവരുടെ മകളെന്ന (അനന്ത നാരായണി) പേരില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 2010 ലാണ് ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്.
ഇത് വലിയ വാര്‍ത്തയായിരുന്നു. അനന്തനാരായണി എന്നാണ് മകള്‍ക്ക് താരം പേര് നല്‍കിയത്. ഗുരുവായൂരില്‍ വെച്ചാണ് ചോറൂണ് നടത്തിയത്. പാപ്പരാസികളുടെ കണ്‍വെട്ടത്ത് നിന്നും പരമാവധി അകലം പാലിച്ചാണ് ശോഭന മകളെ വളര്‍ത്തുന്നത്. ആറുമാസത്തില്‍ കണ്ട കുട്ടി ഏഴുവയസുകാരിയായെന്ന് പറഞ്ഞാണ് ചിത്രം പ്രചരിച്ചത്.
https://www.facebook.com/Malayalivartha


























