അവര്‍ മികച്ച നടന്മാരായിരിക്കും... പക്ഷേ ഞാന്‍ തന്നെ മുന്നില്‍

മലയാള സിനിമയിലെ കുടുംബപ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ജയറാം. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും സൂപ്പര്‍താരങ്ങളായി വളര്‍ന്നപ്പോഴും അഭിനയം കൊണ്ടും ശൈലി കൊണ്ടും തന്റേതായ ഒരിടം കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ നേടിയ താരമാണ് ജയറാം. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി സിനിമകളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍, എത്ര വലിയ നടന്മാര്‍ ആണെന്ന് പറഞ്ഞാലും മോഹന്‍ലാലിലും മമ്മൂട്ടിക്കും താന്‍ ചെയ്യുന്ന രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് ജയറാം പറയുന്നു. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് തമാശ രൂപേണ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. 'എന്നെക്കാള്‍ നന്നായി അവര്‍ രണ്ട് പേരും അഭിനയിക്കും.
ശരിയാണ്, എന്നാല്‍ എനിക്ക് ഇപ്പോഴും രണ്ട് മണിക്കൂര്‍ സ്‌റ്റേജില്‍ നിന്ന് മിമിക്രി അവതരിപ്പിയ്ക്കാന്‍ പറ്റും. ലാലേട്ടനോ മമ്മൂക്കയ്‌ക്കോ അത് പറ്റില്ല' എന്ന് ജയറാം പറയുന്നു. അതുപോലെ രണ്ടര മണിക്കൂറോളം പഞ്ചാരി മേളം കൊട്ടും ഞാന്‍. ലാലേട്ടനോ മമ്മൂക്കയ്‌ക്കോ അതും പറ്റില്ലെന്നും ജയറാം പറയുന്നു. എന്നാല്‍, എന്നേക്കാള്‍ കഴിവ് കൂടുതല്‍ രണ്ടാള്‍ക്കും അഭിനയത്തിന്റെ കാര്യത്തിലാണെന്ന് ജയറാം പറയുന്നു.
https://www.facebook.com/Malayalivartha


























