നസ്രിയയുടെ തിരിച്ചുവരവ് അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ

ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന നസ്രിയ നസീം അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. ചിത്രത്തില്‍ നസ്രിയയ്‌ക്കൊപ്പം പൃഥ്വിരാജ്, പാര്‍വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മടങ്ങിവരവ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത് നസ്രിയ തന്നെയാണ്.
ബാലതാരമായി സിനിമയില്‍ എത്തിയ നസ്രിയ പിന്നീട് ഒരുപിടി വിജയ ചിത്രങ്ങളില്‍ നായികയായി. നോട്ടം, ബാംഗ്ലൂര്‍ ഡെയിസ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. നസ്രിയ ഒടുവില്‍ അഭിനയിച്ച ബാംഗ്ലൂര്‍ ഡെയിസിന്റെ സംവിധായിക അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് മടങ്ങിവരവ് എന്ന പ്രത്യേകതയുമുണ്ട്.
https://www.facebook.com/Malayalivartha


























