സ്ത്രീസുരക്ഷയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് നടി തൃഷ

സ്ത്രീ സുരക്ഷയെകുറിച്ചുള്ള ചർച്ചകൾ തുടർന്ന്കൊണ്ടിരിക്കുകയാണ്. പലരും സ്ത്രീസുരക്ഷ നടപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനിടെ സ്ത്രീസുരക്ഷയെപ്പറ്റിയുള്ള തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം തൃഷ. ഇൻസ്റ്റാഗ്രാമിലൂടെയാണ് തന്റെ അഭിപ്രായം ആരാധകരുമായി താരം പങ്കുവച്ചത്.
ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പര്‍ സ്പ്രേ മികച്ച അംഗരക്ഷകനാണെന്നാണ് താരം പറയുന്നത്. അതിനോടപ്പംതന്നെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിര്‍മ്മിക്കുന്ന, പെപ്പര്‍ സ്പ്രേയുടെ ചിത്രവും താരം പങ്കുവച്ചു.
ബ്ലൂസ് ആന്റ് കോപ്പര്‍ കമ്പനിയുടെ ബോഡിഗാര്‍ഡ് എന്ന പേരിലുള്ള ഉല്‍പ്പന്നമാണിത്. പോസ്റ്റ്ന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തു പോകുമ്പോൾ ആണ്‍കുട്ടികളെ കൂടെ കൂട്ടുന്നതിനേക്കാള്‍ നല്ലത് പെപ്പര്‍ സ്പ്രേ കരുതുന്നതാണെന്ന് ഒരാള്‍ പോസ്റ്റിനു താഴെ അഭിപ്രായപ്പെട്ടിരിക്കുന്നു.



https://www.facebook.com/Malayalivartha


























