ദിലീപ് ജയില്‍ മോചിതനായ ദിവസം കരഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി ധർമജൻ

നടൻ ദിലീപ് ജയില്‍ മോചിതനായ ദിവസം ദിലീപിനെ കാത്ത് ആരാധകർ ജയിലിന് പുറത്തുണ്ടായിരുന്നു. അക്കൂട്ടത്തിൽ നമ്മുടെ ധര്‍മജന്‍ ബോള്‍ഗാട്ടി നിറക്കണ്ണുകളോടെ നിന്നത് ആരും മറക്കില്ല. ആ രംഗം വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്തു.
ആ ദിവസം ധർമജൻ പൊട്ടിക്കരഞ്ഞതോടെ നിരവധി ട്രോളുകളുമെത്തി. അന്ന് കരഞ്ഞതിന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ധർമജൻ. ദിലീപിനെക്കുറിച്ച് പറയാൻ ധർമ്മജന് നൂറു നാവാണ്. അത്രയ്ക്ക് കടപ്പാടുണ്ട് ദിലീപിനോട്. അന്ന് കരഞ്ഞതിനെക്കുറിച്ച് ധർമജൻ പറയുന്നതിങ്ങനെ;
'അന്ന് ദിലീപേട്ടനെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞെന്ന് പറഞ്ഞ് ട്രോള്‍ ഒക്കെ വന്നിരുന്നല്ലോ. എനിക്ക് ദിലീപേട്ടനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞു പോയതാണ്. എനിക്ക് ദിലീപേട്ടനുമായുള്ളത് അത്രയും വലിയ അടുപ്പമാണ്. വെറും സൗഹൃദം മാത്രമല്ല അത്.

ചേട്ടനെ പോലെ തന്നെയാണ് എനിക്ക് ദിലീപേട്ടന്‍. എന്നെ സിനിമയില്‍ കൊണ്ടു വന്നത് ദിലീപേട്ടനാണ്. പലപ്പോഴും താങ്ങായും തണലായും നിന്നിട്ടുണ്ട്. ആ ബന്ധം അങ്ങനെ വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹം അന്വേഷിക്കും. പുതിയ വീട് വച്ചപ്പോള്‍ സമ്മാനങ്ങള്‍ വാങ്ങിത്തന്നു. എന്റെ വീട്ടിലെ കട്ടിലും എസിയുമൊക്കെ ദിലീപേട്ടന്‍ വാങ്ങിത്തന്നതാണ്'- ധർമജൻ പറഞ്ഞു.


https://www.facebook.com/Malayalivartha


























