Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മറ്റുള്ളവരുടെ മുമ്പില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ച രഹന ഫാത്തിമ മനസ് തുറക്കുന്നു

31 OCTOBER 2017 11:00 PM IST
മലയാളി വാര്‍ത്ത

ഇന്റര്‍സെക്‌സായ വ്യക്തിയുടെ കഥ പറയുന്ന ഏക എന്ന സിനിമയിലെ നായിക രഹന ഫാത്തിമയുടെ നഗ്നത പ്രദര്‍ശനം ഇതിനകം തന്നെ വിവാദമായിരുന്നു. പൂര്‍ണ നഗ്നയായ നായികയുടെ നാണം മാറ്റാനായി സെറ്റിലുള്ളവര്‍ മുഴുവന്‍ നഗ്നരായതും വാര്‍ത്തയായിരുന്നു.

അതേസമയം തന്റെ നഗ്നതാ പ്രദര്‍ശനത്തെ ന്യായീകരിച്ച് രഹന രംഗത്തെത്തി. സിനിമ ഒരു കലയാണ്. കല ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. അങ്ങനെയെങ്കില്‍ ഏകയെന്ന സിനിമ ഒരു രാഷ്ട്രീയമാണ്. ശരീരത്തിന്റെയും നഗ്‌നതയുടെയും അതിനെ ആവരണം ചെയ്യുന്ന പുറം മോടികളുടെയും രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ടതാണെന്ന തോന്നലില്‍ നിന്നാണ് സിനിമയെ സ്‌നേഹിക്കുന്നവരും ശരീരത്തെ സ്‌നേഹിക്കുന്നവരും ഏകയിലൂടെ ഒന്നിക്കുന്നത്.

സിനിമയെ സ്‌നേഹിക്കുന്ന, കലയിലൂടെ നിരന്തരം സമൂഹത്തോട് സംവദിക്കുന്ന ഒരു വലിയ കൂട്ടായ്മ ഏകയ്ക്ക് പിന്നിലുണ്ട്. സ്ത്രീയും പുരുഷനും ട്രാന്‍സ്‌ജെന്‍ഡറും ലെസ്ബിയനും ഗേയും ബൈസെക്ഷ്വലും ഇന്റര്‍സെക്‌സും സമൂഹത്തിലെ ജീവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന് ബോധ്യമുള്ളവരാണ് അവര്‍. പല ഘട്ടങ്ങളിലും വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും പാത്രമാകേണ്ടിവന്നിട്ടും ഏകയ്ക്ക് പിന്നില്‍ പാറ പോലെ ഉറച്ച് നിന്നിട്ടുള്ളവരാണവര്‍. പക്ഷേ, സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം ചിലര്‍ക്ക് മാത്രമേ ഏക പോലെയൊരു സിനിമയുടെ കലാരാഷ്ട്രീയ മൂല്യം മനസിലാക്കാന്‍ സാധിക്കുന്നുള്ളൂ എന്നതാണ് സത്യം. ബാക്കിയുള്ളവരൊക്കെ ഇന്നും മറഞ്ഞും തെളിഞ്ഞും ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരും നെറ്റി ചുളിക്കുന്നവരുമാണ്.

ബോഡി പൊളിറ്റിക്‌സ് എനിക്ക് താത്പര്യമുള്ള വിഷയമാണ്. അതിന് വേണ്ടിയാണ് ഞാന്‍ കൂടുതലും പ്രവര്‍ത്തിച്ചിട്ടുള്ളത്. മോഡലിംഗ് വേദികളില്‍ സജീവമാകുമ്പോഴും എന്റെ വിഷയം ഇത് മാത്രമാണ്. പല തരത്തിലും ഞാനത് വെളിപ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്. നഗ്‌നത പാപമല്ലെന്നും അതിലല്ല അശ്ലീലമെന്നും ഉറക്കെ പറയാന്‍ ശ്രമിക്കുമ്പോഴൊക്കെ രൂക്ഷമായ ഭാഷയില്‍ പ്രതികരണങ്ങള്‍ കിട്ടിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് സംവിധായകന്‍ പ്രിന്‍സ് ജോണ്‍സ് ഇങ്ങനെയൊരു കഥയെപ്പറ്റിയും അത് സിനിമയാക്കുന്നതിനെയും കുറിച്ച് സംസാരിക്കുന്നത്. പ്രിന്‍സ് ദീര്‍ഘകാലമായി സുഹൃത്താണ്. ഏകയിലെ കഥാപാത്രം ആവശ്യപ്പെടുന്നത് പോലെയാകാന്‍ എനിക്ക് കഴിയുമെന്ന് തോന്നിയതുകൊണ്ടാകണം, അതിലേക്ക് അഭിനയത്തിനായി ഞാനെത്തുന്നത്.



ഇന്റര്‍സെക്‌സ് ആയ ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണിത്. ജനനത്തില്‍ തന്നെ സ്ത്രീയുടെയും പുരുഷന്റെയും ശാരീരിക പ്രത്യേകതകളും ഹോര്‍മോണ്‍ വ്യതിയാനങ്ങളും വഹിക്കുന്നവരാണ് അവര്‍. കുടുംബത്തില്‍ നിന്നും സമൂഹത്തില്‍നിന്നുമൊക്കെ ഒളിച്ച് വച്ച്, തലകുനിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നവര്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ അനുഭവിക്കേണ്ടിവരുന്ന സ്വത്വപ്രതിസന്ധികളും സാമൂഹിക പ്രശ്‌നങ്ങളുമാണ് ഏക പറയുന്നത്.

ഏക ഒരു ട്രാവല്‍ മൂവിയാണ്. ഏകയ്ക്ക് വേണ്ടി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്. കര്‍ണാടകയില്‍ മിശ്രലിംഗക്കാരുടെ ഐഡന്റിന്റി കുറേക്കൂടി പ്രത്യക്ഷമാണ്. തമിഴ്‌നാട്ടിലാണെങ്കില്‍ ദേവീദേവന്മാരെപ്പോലെ അവര്‍ പൂജിക്കപ്പെടുകയും ചെയ്യുന്നു. പക്ഷേ, പണ്ടും ഇപ്പോഴും അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ലാത്തത് കേരളത്തില്‍ മാത്രമാണ്. അംഗീകരിക്കാന്‍ മടിയുള്ളവര്‍ കേരളത്തില്‍ തന്നെയാണ് കൂടുതല്‍. ഇങ്ങനെയൊരു യാഥാര്‍ത്ഥ്യമുണ്ടെന്ന് നമുക്കറിയാം. പക്ഷേ, അംഗീകരിക്കാന്‍ പറ്റില്ല. നമ്മുടെ കപടസദാചാരവും കപടസംരക്ഷണബോധവുമൊക്കെ ആ അംഗീകരിക്കലില്‍ നിന്ന് നമ്മളെ പിന്നോട്ട് വലിക്കുകയാണ് ചെയ്യുന്നത്. അകയുടെ അസിസ്റ്റന്റ് ഡയറക്ടറുമാരില്‍ ഒരാളും ഇന്റര്‍സെക്‌സായ വ്യക്തിതന്നെയാണ്.

കഥാപാത്രങ്ങളും കഥയും അതാണ് ആവശ്യപ്പെടുന്നത്. കഥയ്ക്കനുസരിച്ച് നായികാനായകന്മാര്‍ മേക്ക് ഓവറുകള്‍ക്ക് വിധേയമാകാറുണ്ട്. അതുപോലെ ഏകയിലെ കഥതന്നെ ശരീരത്തിന്റെയും സ്വത്വത്തിന്റെയും രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. നഗ്‌നത കഥാപാത്രത്തിന്റെ ആവശ്യകതയായിരുന്നു. ഇന്റര്‍സെക്‌സായ ഒരു വ്യക്തി അനുഭവിക്കുന്ന ഓരോ നിമിഷങ്ങളും അതതിന്റെ തീവ്രതയില്‍ത്തന്നെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ പ്രണയവും വിരഹവും നിരാശയും ഒക്കെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. ശരീരത്തെക്കുറിച്ചും അതിന്റെ സ്വത്വത്തെക്കുറിച്ചും നല്ല ബോധ്യമുള്ള ആളാണ് ഞാന്‍. നഗ്‌നതയുയര്‍ത്തുന്ന ആശയമാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ, നഗ്‌നശരീരത്തിലെ അശ്ലീലമല്ല.



രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെയും ഒരു യാഥാസ്ഥിതികരീതിയില്‍ ജീവിച്ച ആളായിരുന്നു ഞാന്‍. മനോജ് കെ.ശ്രീധര്‍ എന്റെ ജീവിതപങ്കാളിയാണ്. ഞങ്ങള്‍ ഇന്റര്‍കാസ്റ്റാണ്. ഇടയ്‌ക്കെപ്പോഴോ സ്ലീവ്‌ലെസ്സ് ഡ്രസിട്ട ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചിന്തിക്കാന്‍ പോലും കഴിയുന്നതിന് അപ്പുറമായിരുന്നു അന്ന് ഞങ്ങള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം. പിന്നീട് പലതരത്തില്‍ അത് തുടര്‍ന്നു. അങ്ങനെയാണ് ഞങ്ങള്‍ക്കും ഞങ്ങളുടെ കുട്ടികള്‍ക്കും ഇവിടെ ഞങ്ങളുടെ താത്പര്യപ്രകാരം ജീവിക്കണം എന്ന തോന്നലുണ്ടാകുന്നത്. അങ്ങനെ നഗ്‌നയായിത്തന്നെയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തു. പിന്നെ പറയേണ്ടല്ലോ. പക്ഷേ, അതൊക്കെ ഒരു നല്ല ആശയം പ്രചരിപ്പിക്കാന്‍ വേണ്ടിത്തന്നെ ചെയ്ത കാര്യങ്ങളാണ്. ഓരോ കാര്യങ്ങള്‍ പറഞ്ഞുവയ്ക്കുമ്പോഴും ഞാന്‍ എന്റെ തന്നെ ശരീരത്തെയാണ് ഉപയോഗിച്ചിട്ടുള്ളത്. ബോഡി പെയിന്റിംഗും പുലികളിയ്ക്കിറങ്ങിയതുമൊക്കെ അതിന്റെ വിവിധ രൂപങ്ങളാണ്. ശരീരം കൊണ്ട് തന്നെയാണ് അതുണ്ടാക്കുമെന്ന് കരുതുന്ന അശ്ലീലതകളെ മറികടക്കേണ്ടത്. അരുതുകളുടെയും വിലക്കുകളുടെയും ഒരുപാട് ചങ്ങലകള്‍ നമ്മളെയിങ്ങനെ വരിഞ്ഞ് മുറുക്കുമ്പോള്‍ അതില്‍ ചിലതെങ്കിലും പൊട്ടിച്ചെറിയാന്‍ ശ്രമിക്കുന്നതും ഒരു രാഷ്ട്രീയമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends