Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

കാമാത്തിപ്പുരയിലെ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം പലരാത്രികള്‍ കഴിച്ചുകൂട്ടിയ നായികയുടെ അനുഭവം

31 OCTOBER 2017 11:34 PM IST
മലയാളി വാര്‍ത്ത

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി കാമാത്തിപ്പുരയിലെ ലൈംഗിക തൊഴിലാളിക്കൊപ്പം താമസിച്ച നടി ശോഭിത ധുലിപലയ്ക്ക് ഞെട്ടിക്കുന്ന ഓര്‍മ്മകള്‍. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന മൂത്തോനിലെ കഥാപാത്രത്തിന് വേണ്ടിയാണ് ശോഭിത, കാമാത്തിപ്പുരയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം അറിഞ്ഞത്. ഒരു അഭിമുഖത്തില്‍ ശോഭിത തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

മണിക്കൂറുകളോളം ലൈംഗിക തൊഴിലാളികളുമായി സംസാരിച്ചു. ജീവിതവും ജീവിതാനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം ശോഭിത താമസിക്കുകയും ചെയ്തു.

ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന കഥാപാത്രമാണ് മൂത്തോനിലേത്. ലോകത്തെ ഏറ്റവും വലിയ ലൈംഗിക തെരുവുകളില്‍ ഒന്നായ കാമാത്തിപ്പുരയിലെ തന്റേടിയായ ഒരു സ്ത്രീയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഗറില്ല സ്‌റ്റൈല്‍ ചിത്രീകരണമായിരുന്നു ഏറെയും. ചിലപ്പോള്‍ ഇരുപത് മണിക്കൂറ് വരെ നീണ്ടുനിന്നു ചിത്രീകരണം.

അവിടുത്തെ സ്ത്രീകളുമായെല്ലാം ഞാന്‍ സംസാരിച്ചു. അവരുടെ ഇടുങ്ങിയ കൊച്ചുമുറിയില്‍ താമസിക്കുകയും ചെയ്തു. തൊഴിലിന്റെയും ജാതിയുടെയും നിറത്തിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ ആളുകളെ വേര്‍തിരിക്കുന്ന ഒരു പതിവുണ്ട് ഇന്ത്യയില്‍.

എന്നാല്‍, ഭീതിദത്തവും ദയനീയവുമായ ജീവിതം നയിക്കുമ്പോഴും കാമാത്തിപ്പുരയിലെ സ്ത്രീകള്‍ അങ്ങേയറ്റം സ്‌നേഹമുള്ളവരും നന്മയുള്ളവരുമാണ്. സത്യത്തില്‍ എന്റെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു അവിടുത്തെ ജീവിതാനുഭവം.  അവരുടെ ശരീരം വാങ്ങാന്‍ വരുന്നത് കണ്ട് ഞെട്ടി വിറച്ചു. 

ലക്ഷദ്വീപില്‍ നിന്നും തന്റെ സഹോദരനെ തിരഞ്ഞ് പോകുന്ന ഒരു യുവാവിന്റെ കഥയാണ് മൂത്തോന്‍ പറയുന്നത്. ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.



ഗീതുവിന്റെ കഥയ്ക്ക് അനുരാഗ് കശ്യപാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവും സംവിധായകനുമായ രാജീവ് രവിയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (4 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (4 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (5 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (6 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (8 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends