നടി ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ കപൂർ കുടുംബം ചെന്നൈയിലെത്തി...
അന്തരിച്ച നടി ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ഭര്‍ത്താവ് ബോണി കപൂറും മറ്റ് കുടുംബാംഗങ്ങളും ചെന്നൈയിലെത്തി. ശ്രീദേവി ജനിച്ചതും വളര്‍ന്നതുമെല്ലാം തമിഴ്നാട്ടിലെ ശിവകാശിയാലാണ്. അതുകൊണ്ടു തന്നെ രാമേശ്വരത്ത് നിമജ്ജന കര്‍മ്മങ്ങള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
മുംബയില്‍ നിന്നും സ്വകാര്യ വിമാനത്താവളത്തില്‍ ഇന്നലെയാണ് ബോണി കപൂര്‍, മക്കളായ അര്ജുന് കപൂര്‍, ജാന്‍വി, ഖുശി എന്നിവര്‍ ചെന്നൈയിലെത്തിയത്. രാമേശ്വരത്തെ കിഴക്കന്‍ സമുദ്രഭാഗത്താണ് നിമജ്ജന ചടങ്ങുകള്‍ നടക്കുക. ഇന്നലെ ചെന്നൈയിലെ സി.ഐ.ടി കോളനിയിലെ ശ്രീദേവിയുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന യോഗത്തില്‍ കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ദുബായില്‍ വച്ച് ശ്രീദേവി മരണപ്പെട്ടത്. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.
https://www.facebook.com/Malayalivartha