Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നര വർഷമായി ഞാൻ മൗനം പാലിക്കുകയായിരുന്നു... വേർപിരിയാലിന്റെ സത്യാവസ്ഥ ഒടുവിൽ ഗൗതമി വെളിപ്പെടുത്തി

03 MARCH 2018 02:46 PM IST
മലയാളി വാര്‍ത്ത

കമൽ ഹാസനും ഗൗതമിയും പതിമൂന്ന് വർഷത്തെ ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചിരുന്നു. അവിവാഹിതരായി ജീവിച്ചതിനാൽ നിയമത്തിന്റെ നൂലാമാലകൾ കൂടാതെ തന്നെ അവർ വേർപിരിഞ്ഞു. കഴിഞ്ഞ വർഷം ബ്ലോഗിലൂടെയാണ് ഗൗതമി കമലിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ചത്. എന്നാൽ കാരണമെന്തെന്ന് വ്യക്തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ കാരണം വ്യക്തമാക്കുകയാണ് ഗൗതമി.

ഒക്ടോബറിന് മുമ്പ് തന്നെ കമലുമായി പിരിയുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഞങ്ങൾക്കിടയിൽ നിന്നിരുന്ന ചില വ്യവസ്ഥകൾ തെറ്റിയത് അകൽച്ചയ്ക്ക് കാരണമായി. ഞാൻ ഒരു ബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ. നൂറു ശതമാനം ആത്മാർത്ഥത പുലർത്തും. ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കത്തിൽ കൈമാറിയ ചില മൂല്യങ്ങളാണ് എന്നെ ജീവിതത്തിൽ പിടിച്ചുനിർത്തിയത്.

പരസ്പര വിശ്വാസം, ബഹുമാനം, സത്യസന്ധത എന്നീ വാക്കുകൾ എല്ലാ ബന്ധങ്ങൾക്കും ബാധകമാണ്. പ്രത്യേകിച്ച് ജീവിതം പങ്കുവയ്ക്കുമ്പോൾ ഇതൊന്നും ഇല്ലാതാകുമ്പോൾ നമുക്ക് നമ്മളോട് തന്നെയുള്ള ബഹുമാനം നഷ്ടപ്പെടും. ഞാനും ശ്രുതിയും തമ്മിലുള്ള അഭിപ്രായവത്യാസമാണ് എല്ലാ പ്രശ്നങ്ങളുടെയും തുടക്കമെന്ന് പലരും പറയുന്നത് കേട്ടു. ഒരിക്കലും അല്ല, ഞങ്ങൾക്കിടയിൽ മൂന്നാമത് ഒരാളില്ല. ശ്രുതിയും അക്ഷരയും മിടുക്കികളായ രണ്ട് പെൺകുട്ടികളാണ്. അവരോടുള്ള എന്റെ സമീപനം ജീവിതകാലം മുഴുവൻ ഒരുപോലെയായിരിക്കും. എന്റെയും കമലിന്റെയും ബന്ധത്തിൽ ഒരിക്കലും അവർ ഇടപ്പെട്ടിട്ടില്ല.

കഴിഞ്ഞ പതിനേഴ് മാസങ്ങളായി ഞാൻ മൗനം പാലിക്കുകയായിരുന്നു. ഇപ്പോൾ നിങ്ങളോട് സത്യം പറയുകയാണ്. കാരണം ഇത്രയും കാലം എല്ലാവരും ഈ ചോദ്യം കൊണ്ട് ബുദ്ധിമുട്ടിപ്പിക്കുകയാണ്. പതിനേഴാമത്തെ വയസ്സിൽ സിനിമയിൽ എത്തിയ ഗൗതമി മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ഒട്ടനവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 1998 ൽ സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം 1999 ൽ അവസാനിച്ചു. ആ ബന്ധത്തിൽ ഒരു മകളുണ്ട്. 35-ാമത്തെ വയസ്സിൽ സ്തനാർബുദം ബാധിച്ച് ഒറ്റപ്പെട്ട സമയത്ത് കമലിന്റെ പരിചരണമാണ് തന്നെ രോഗവിമുക്തയാക്കിയതെന്ന് ഗൗതമി നേരത്തേ പറഞ്ഞിട്ടുണ്ട്.


ഇപ്പോൾ കമലിന്റെ പ്രൊഡക്ഷൻ കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ഗൗതമി. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം എന്ന ചിത്രത്തിൽ നായികയായെത്തിയതും വസ്ത്രാലങ്കാരം നിർവഹിച്ചതും ഗൗതമിയായിരുന്നു. എന്നാൽ വസ്ത്രാലങ്കാരം നിർവഹിച്ചതിന് രാജ് കമൽ ഇന്റർനാഷ്ണൽ പണം നൽകിയിട്ടില്ലെന്ന് ഗൗതമിയുടെ ആരോപണം. ഗൗതമി പറഞ്ഞതെല്ലാം സത്യമാണെന്ന് കമൽ സമ്മതിച്ചു. ഉടൻ തന്നെ രാജ് കമൽ ഇന്റർനാഷ്ണൽ ഗൗതമിയുടെ പ്രതിഫലം നൽകുമെന്നും കമൽ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends