ബോണിയും മക്കളായ ജാന്‍വിയും ഖുഷിയും ചേർന്ന് ശ്രീദേവിക്ക് അവസാനമായി വിട നല്കി; ചിതാഭസ്മം ഒഴുക്കിയത് തമിഴ്നാട്ടിലെ രാമേശ്വരത്ത്...
ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിക്ക് ഭര്‍ത്താവും മക്കളും ചേർന്ന് അന്തിമ വിടവാങ്ങല്‍ നല്കി. ശ്രീദേവിയുടെ ചിതാഭസ്മം തമിഴ്നാട്ടിലെ രാമേശ്വരത്ത് കടലില്‍ നിമജ്ജനം ചെയ്തു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവര്‍ ചേര്‍ന്നാണ് ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കിയത്. ഞായറാഴ്ചയായിരുന്നു ചടങ്ങ്. ഫെബ്രുവരി 24നാണ് ദുബായില്‍ വച്ച് ശ്രീദേവി അന്തരിച്ചത്.
ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനാണ് ശ്രീദേവി കുടുംബസമേതം ദുബായില്‍ എത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ ബാത്ത് ടബ്ബില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബാത്ത് ടബ്ബില്‍ മുങ്ങിമരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചൊവ്വാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിച്ചത്. മരണത്തില്‍ ഉയര്‍ന്ന സംശയങ്ങളാണ് മൃതദേഹം എത്താന്‍ വൈകിയത്.
മുംബൈ ലോഖണ്ഡ്വാലയിലെ സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ചയാണ് ശ്രീദേവിയുടെ മൃതദേഹം സംസ്കരിച്ചത്.
https://www.facebook.com/Malayalivartha