ആരാധകരെ ഞെട്ടിച്ച് വീണ്ടും സണ്ണിലിയോണ്‍

ആരാധകരെ ഞെട്ടിക്കുന്ന കാര്യത്തില്‍ സണ്ണിലിയോണ്‍ എപ്പോഴും മുന്നിലാണ്. പോണ്‍ താരമെന്നതിന് അപ്പുറം തികഞ്ഞ മനുഷ്യ സ്‌നേഹിയാണ് താനെന്ന് വീണ്ടും താരം തെളിയിച്ചികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ആദ്യം മഹാരാഷ്ട്രയിലെ ലൂത്തൂരില്‍ നിന്ന് നിഷ എന്ന 21 മാസം പ്രായമുള്ള കുട്ടിയെ ദത്തെടുത്താണ് സണ്ണി ആരാധകരെ ഞെട്ടിച്ചതെങ്കില്‍ ഇപ്പോള്‍ വീണ്ടും രണ്ട് കുട്ടികളുടെ കൂടി അമ്മയായിരിക്കുകയാണ് ഈ താരം.
ഇപ്പോള്‍ വീണ്ടും ഈ ദമ്ബതികള്‍ ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുകയാണ്. ആഷര്‍ സിംഗ് വെബര്‍, നോഹ് സിംഗ് വെബര്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്ന പേരുകള്‍. ഒരു കുടുംബമുണ്ടാകാന്‍ ഞങ്ങള്‍ കുറെ ഏറെ പരിശ്രമിക്കുകയും പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ കുടുംബം പൂര്‍ണമായിരിക്കുന്നു ഇവരോടൊപ്പം. ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരില്‍ താരം കുട്ടികളുമൊത്തുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























