Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി ഭയപ്പെട്ടു...

06 MARCH 2018 11:20 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിൽ തരംഗം സൃഷ്ടിച്ചവരാണ് ശ്രീദേവിയും സഞ്ജയ് ദത്തും . എന്നാൽ ഇരുവരും ഒറ്റ ചിത്രത്തിലെ ഒന്നിച്ചഭിനയിച്ചിട്ടുള്ളു. കാരണം സഞ്ജയ് ദത്തിനെ ശ്രീദേവിക്ക് ഭയമായിരുന്നു. അതിന്റെ കാരണം സഞ്ജയ് ദത്ത് തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. 1980 കളിൽ ശ്രീദേവി വളരെ വിജയം കൈവരിച്ച നടിയായിരുന്നു. സഞ്ജയ് ദത്ത് ആ സമയത്ത് ബോളിവുഡ് ഇൻഡസ്ട്രിയിൽ പുതിയൊരാളും. മാത്രമല്ല ശ്രീദേവിയുടെ വലിയ ഒരു ആരാധകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീദേവിയെ ഒരു നോക്ക്‌ കാണാൻ സഞ്ജയ് ഇടക്ക് സെറ്റുകളിൽ പോകുമായിരുന്നു.

സഞ്ജയ്, മദ്യത്തിനും ലഹരിക്കും അങ്ങേയറ്റം അടിമയായ സമയം ആയിരുന്നു അത്. പല തവണയും ശ്രീദേവിയെ കാണാൻ സെറ്റുകളിൽ പോകുമ്പോൾ , മദ്യപിച്ചിട്ടായിരിക്കും പോകുന്നത്. കാണാൻ സാധിച്ചിട്ടുമില്ല. അങ്ങനെയൊരു ദിവസം ഹിമ്മത്ത്‌വാലയുടെ ഷൂട്ടിങ് നടക്കുന്നത് സഞ്ജയ് ദത്തിന്റെ സിനിമയുടെ ലൊക്കേഷനടുത്താണ്. ജിതേന്ദ്രയുടെ നായികയായാണ് ശ്രീദേവി അഭിനയിക്കുന്നത്.

ആ സിനിമയുടെ ഷൂട്ടിങിൽ സഞ്ജയ് എത്തി. ശ്രീദേവി മേക്കപ്പ് റൂമിലായിരുന്നു. അവിടെ ചെന്ന് വാതിലിൽ മുട്ടി. ശ്രീദേവി തന്നെയാണ് വാതിൽ തുറന്നത്.മദ്യപിച്ച അവസ്ഥയിൽ ചെല്ലുന്നത് കൊണ്ട് തന്നെ തനിക്ക് നടന്നത് ഒന്നും ഓർമയില്ല എന്നാണ് സഞ്ജയ് ദത്ത് പിന്നീട് അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും അവിടെ സംഭവിച്ചത് നല്ല കാര്യങ്ങളല്ലെന്ന് ഉറപ്പ്. പേടിച്ചുവിറച്ച ശ്രീദേവി, സഞ്ജയെ ഇറക്കിവിട്ട് വാതിലടച്ചു. ഇതായിരുന്നു ശ്രീദേവിയും സഞ്ജയ്‌യും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.

ഈ ഒരൊറ്റ കാരണം കൊണ്ട് സഞ്ജയ് ദത്തിനൊപ്പം സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി വളരെ അധികം പേടിച്ചിരുന്നു . പക്ഷെ എന്നിട്ടും ശ്രീദേവിക്ക് സഞ്ജയ്‌യുടെ കൂടെ സമീൻ എന്ന ഒരു സിനിമ കമ്മിറ്റ് ചെയ്യേണ്ടി വന്നു. അതിൽ ഒറ്റ സീൻ പോലും ഇവർ ഒരുമിച്ച് കാണില്ല എന്ന് സംവിധായകൻ ഉറപ്പു കൊടുത്തത് കൊണ്ട് മാത്രമാണ് ഈ സിനിമയിൽ അഭിനയിക്കാൻ ശ്രീദേവി തീരുമാനിക്കുന്നത്. സഞ്ജയ് ദത്ത്, വിനോദ് ഖന്ന, രജനീകാന്ത് എന്നിവരായിരുന്നു നായകന്മാർ. എന്നാൽ ഷൂട്ടിങ് തുടങ്ങിയ ആ സിനിമ പല കാരണങ്ങളാൽ റിലീസ് ആയതുമില്ല.

പിന്നീട് ഖുദാ ഹവാ എന്ന ചരിത്രസിനിമയിലും ശ്രീദേവിക്കൊപ്പം സഞ്ജയ് ദത്തിന് അഭിനയിക്കാൻ അവസരമെത്തി. അമിതാഭ് ബച്ചൻ നായകനായ ആ സിനിമയിൽ അവസാനനിമിഷം സഞ്ജയ് ദത്തിനെ സംവിധായകൻ ഒഴിവാക്കി. പിന്നീട് നാഗാർജുനയാണ് ആ വേഷം ചെയ്തത്.അവസാനം ശ്രീദേവിയുടെ കരിയർ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിൽ രക്ഷകനായി എത്തിയത് സഞ്ജയ് ദത്താണ്.

1993ൽ‍ സഞ്ജയ് ജനപ്രിയ നടനായി തീർന്ന സമയം. മഹേഷ് ഭട്ട് ഗുംരഹ് എന്ന സിനിമയുമായി ശ്രീദേവിയെ സമീപിച്ചു. അന്ന് സംവിധായകൻ എല്ലാക്കാര്യങ്ങളും കൃത്യമായി ശ്രീദേവിയോട് സംസാരിച്ചിരുന്നു. നായകൻ സഞ്ജയ് ദത്ത്. കഥ കേട്ട ശേഷം ഒരിക്കൽ പോലും നായകനെ മാറ്റാൻ ആവശ്യപ്പെട്ടുമില്ല. എന്നാല്‍ അവർ ഒരുമിച്ച് അഭിനയിച്ചെങ്കിലും ഇരുവരും തമ്മിൽ സെറ്റിൽ സംസാരിക്കാറിലായിരുന്നു.

ഷോട്ട് കഴിയുമ്പോൾ പലപ്പോഴും ശ്രീദേവി സഞ്ജയുടെ മുഖത്തു പോലും നോക്കാതെ പോകുമായിരുന്നു. മയക്കുമരുന്ന് അടിച്ചാണ് സഞ്ജയ് ദത്ത് അഭിനയിക്കുന്നതെന്നായിരുന്നു ശ്രീദേവിയുടെ ഭയം.ഗുംരഹ് സിനിമ വളരെ അധികം പ്രേക്ഷക പ്രീതി നേടിയ സിനിമയാണ്. സിനിമയിലെ അവരുടെ കെമിസ്ട്രി ജനങ്ങൾ എലാം ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ സിനിമയ്ക്ക് ശേഷം പിന്നീടൊരിക്കലും അവർ ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (14 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (23 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (35 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (41 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (48 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends