Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണ ശേഷം ഭക്ഷണം വെള്ളവുമില്ല.. ശ്രീദേവി ഭാര്യയെന്ന് ആരാധകൻ

07 MARCH 2018 08:56 AM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങള്‍ പല ആരാധകര്‍ക്കും ദൈവങ്ങള്‍ക്ക് തുല്യരാണ്. സിനിമാ താരങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങള്‍ വരെ പണി കഴിക്കപ്പെടുന്ന നാടാണ് നമ്മുടേത്. ആരാധനാ പാത്രത്തിന് വേണ്ടി ജീവന്‍ വരെ ഫാന്‍സ് നല്‍കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്രയ്ക്കുണ്ട് സിനിമാ താരങ്ങള്‍ക്കുള്ള സ്വാധീനം. അതുപോലെയാണ് ശ്രീദേവിയുടെ കാര്യത്തിലും.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലരും താരറാണി ശ്രീദേവിയെ സ്വന്തമാക്കാന്‍ ആഗ്രഹിച്ച് കാണുമെന്നുറപ്പാണ്. ശ്രീദേവിയുടെ മരണം വിശ്വസിക്കാന്‍ തയ്യാറാകാത്ത ആരാധകര്‍ ഇപ്പോഴും ഉണ്ട്. അതിൽ നിന്നും വ്യത്യസ്തനായി ശ്രീദേവിയെ സ്വന്തം ഭാര്യയായി കണ്ട് ആരാധിക്കുന്ന വ്യക്തിയുണ്ട് അങ്ങ് മധ്യപ്രദേശില്‍. അന്തരിച്ച നടി ശ്രീദേവി തന്റെ ഭാര്യയാണ് എന്നാണ് ഓം പ്രകാശിന്റെ പ്രഖ്യാപനം. ശ്രീദേവിയുടെ മരണത്തില്‍ കടുത്ത ദുഖത്തിലാണ് ഓം പ്രകാശ്. മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശിയാണിയാള്‍.

കഴിഞ്ഞ മാസം 24ാം തീയതി ദുബായില്‍ വെച്ചാണ് ശ്രീദേവിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്. എന്നാലീ വാര്‍ത്തയുടെ ഞെട്ടലില്‍ ആണ് ഒരാഴ്ചയ്ക്കിപ്പുറവും ഓം പ്രകാശ് എന്ന ആരാധകന്‍. അന്ന് മുതല്‍ ഇയാള്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ദുഖം ആചരിക്കുകയാണ്.

മാത്രമല്ല ഗ്രാമത്തിലെ മുഴുവനാളുകളേയും വിളിച്ച് കൂട്ടി അനുശോചന യോഗവും പ്രാര്‍ത്ഥനയും ശ്രീദേവിക്ക് വേണ്ടി സംഘടിപ്പിച്ചു. ശ്രീദേവിയെ ചിത്രം വെച്ച് അതില്‍ മാലയും പൂക്കളുമിട്ടായിരുന്നു പരിപാടി. നാട്ടുകാരെല്ലാം ഓംപ്രകാശിന്റെ സങ്കടത്തില്‍ പങ്ക് ചേരാന്‍ ചടങ്ങിന് എത്തുകയും ചെയ്തു.

ഓം പ്രകാശിന് ശ്രീദേവിയോടുള്ള കടുത്ത ആരാധന ആ ഗ്രാമത്തിലെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ഇയാളുടെ ചെയ്തികളില്‍ ആര്‍ക്കും അത്ഭുതമോ അമ്പരപ്പോ ഇല്ല. ഇതുകൊണ്ടൊന്നും തീരുന്നില്ല ഓം പ്രകാശിന്റെ ശ്രീദേവി പ്രേമം. ഇന്നോ ഇന്നലെയോ തുടങ്ങിയതുമല്ല അത്.

തന്റെ ചെറുപ്പകാലം മുതല്‍ക്കേ ശ്രീദേവിയുടെ ആരാധകനാണ് ഓം പ്രകാശ്. ഒന്നും രണ്ടുമല്ല, മൂവായിരം കത്തുകളാണ് ആരാധന തലയ്ക്ക് പിടിച്ചപ്പോള്‍ ഓം പ്രകാശ് ശ്രീദേവിക്ക് എഴുതി അയച്ചത്. അതുമാത്രമല്ല വോട്ടര്‍ പട്ടികയില്‍ പോലും ഓം പ്രകാശ് ശ്രീദേവിയുടെ പേര് എഴുതി ചേര്‍ത്തിട്ടുണ്ടത്രേ.

ശ്രീദേവി മരിച്ചപ്പോള്‍ ഓം പ്രകാശം തല മുണ്ഡനം ചെയ്തു. സ്വന്തം അമ്മ മരിച്ചപ്പോള്‍ പോലും തല മുണ്ഡനം ചെയ്തിട്ടില്ല ഓം പ്രകാശ്. ശ്രീദേവിയെ നേരിട്ട് കാണുക എന്നതായിരുന്നു ഇയാളുടെ വലിയ സ്വപ്നം. എന്നാലത് ഈ ജന്മം സാധിച്ചില്ലെങ്കിലും ഇനി 7 ജന്മം കാത്തിരിക്കാന്‍ തയ്യാറാണത്രേ ഈ ആരാധകന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (13 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (22 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (34 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (40 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (47 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends