Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേമം സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നായിക എന്തുകൊണ്ട് ഇത്രയും കാലം സിനിമയിൽ നിന്നും മാറി നിന്നു? കാരണം വെളിപ്പെടുത്തി താരം

07 MARCH 2018 02:41 PM IST
മലയാളി വാര്‍ത്ത

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തുകയാണ് താരം. ആസിഫ് അലി നായകനാകുന്ന 'ഇബ്ലീസ്' എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ഇത്രയും കാലം എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മഡോണ മറുപടി നല്‍കുന്നു.

പ്രേമം സിനിമയിലൂടെ മലയാളികള്‍ക്ക് ശ്രദ്ധയയായ നടി മഡോണ സെബാസ്റ്റിയന്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത് ഒരേയൊരു മലയാളം ചിത്രത്തില്‍. ദിലീപിന്റെ നായികയായി കിങ് ലയറില്‍ അഭിനയിച്ച ശേഷം തമിഴില്‍ രണ്ടു ചിത്രങ്ങള്‍ ചെയ്തു. പിന്നീട് ഏറെ നാളായി മഡോണയെ സിനിമയില്‍ കാണുന്നില്ലായിരുന്നു.

എന്നാൽ താൻ എവിടെയും പോയിട്ടില്ലായിരുന്നു മലയാളത്തില്‍ നിന്ന് മാറി നിന്നിരുന്നു. എക്‌സൈറ്റ് ചെയ്യിക്കുന്ന കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒട്ടും വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു.

ദിവസത്തില്‍ ഇടവേളകള്‍ പോലും ഇല്ലായിരുന്നു. അങ്ങനെ വര്‍ക്ക് കുറച്ചു കൂടി എളുപ്പമാക്കാന്‍ സമയം മാറ്റി വെച്ചു. ജോലി മൂലമുണ്ടായ ശാരീരിക വിഷമതകളാണ് കുറച്ചു നാള്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കാരണമായത്. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. കഠിനമായ തലവേദനയും പിടിപെട്ടു. ഒപ്പം മാനസിക പിരിമുറുക്കവും. ഈ അവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു.

പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല. അങ്ങനെ ഒടുവില്‍ ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി. ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്. അതു കഴിഞ്ഞുള്ള കുറച്ചു മാസങ്ങള്‍ ഞാന്‍ ധാരാളം യാത്രകള്‍ ചെയ്തു. ഗോവയില്‍ രണ്ടു തവണ പോയി. മണാലി, അബുദാബി എന്നിവിടങ്ങളിലും പോയി. മൂന്നാറിലും പലതവണ പോയി. വീട്ടുകാരോടൊപ്പം സമയം ചെലവഴിച്ചു.

അതിനിടയിലാണ് ഇബ്‌ലീസിന്റെ കഥ കേള്‍ക്കുന്നതും ചെയ്യാന്‍ തീരുമാനിക്കുന്നതും. മഡോണ പറയുന്നു. കുറച്ച് റിസ്‌ക് ഉള്ള ഇന്‍ഡസ്ട്രിയിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. സെന്‍സിറ്റീവ് ആയ പെണ്‍കുട്ടിയാണ് ഞാന്‍. എല്ലാവരും പറയുന്നത് ഞാന്‍ വളരെ കോണ്‍ഫിഡന്റായ പെണ്‍കുട്ടിയാണെന്നാണ്. എന്നാല്‍ എപ്പോഴും ഒരു പിന്തുണ വേണ്ടിവരുന്നയാളാണ് ഞാനെന്നതാണ് യാഥാര്‍ത്ഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (18 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (27 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (39 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (45 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (52 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends