Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്ത് കോടിയുടെ സ്വത്ത് മരിക്കുന്നതിന് മുമ്പ് നടൻ സഞ്ജയ് ദത്തിന്റെ പേരിലെഴുതി ആരാധിക...

07 MARCH 2018 03:42 PM IST
മലയാളി വാര്‍ത്ത

കോടികളുടെ സ്വത്ത് ആരാധിക തന്റെ പേരിലെഴുതിയതിന്റെ ഞെട്ടലിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. മുംബൈ പോലീസിന്റെ ഫോണ്‍ കോൾ വന്നതോടെയാണ് സഞ്ജയ് കാര്യം അറിയുന്നത്. മലബാര്‍ ഹില്ലിലെ താമസക്കാരിയായ നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന സ്ത്രീ സഞ്ജയുടെ കടുത്ത ആരാധികയായിരുന്നു. നിഷ മരിച്ചത് തന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ വരുന്ന സ്വത്തെല്ലാം പ്രിയനടന്റെ പേരില്‍ എഴുതിവച്ചാണ്. ഇക്കാര്യം അറിയിക്കാനാണ് പോലീസ് സഞ്ജയ് ദത്തിനെ വിളിച്ചത്.

സ്വത്ത് സഞ്ജയ് ദത്തിന് എഴുതിനല്‍കുന്നത് സംബന്ധിച്ച് നിരവധി തവണ ഇവര്‍ ബാങ്ക് ഓഫ് ബറോഡയുടെ വാക്കോഷ്വര്‍ ശാഖയിലേയ്ക്ക് കത്തെഴുതിയിരുന്നു. ബന്ധുക്കളാണ് ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ മരണശേഷം കണ്ടെടുത്തത്.അവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്മെന്റിലെ ഒരു മൂന്ന് മുറി ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത് . ഈ ഫ്‌ളാറ്റടക്കം ഏതാണ്ട് പത്ത് കോടി രൂപയുടെ ആസ്തിയാണ് നിഷയ്ക്ക് ഉണ്ടായിരുന്നത്.

മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവര്‍ സ്വത്ത് ദത്തിന് എഴുതിവച്ചത്. സഞ്ജയ് ദത്തിന്റെ പേരാണ് അവര്‍ നോമിനിയായി ബാങ്കിന് എഴുതിനല്‍കിയത്.എന്നാല്‍, ഈ സ്വത്തിലെ ഒരു കാശും തനിക്ക് വേണ്ടെന്ന് സഞ്ജയ് ദത്ത് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് നിഷയുടെ കുടുംബത്തിന് തിരിച്ചുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ദത്ത്. ആരാധകര്‍ അവരുടെ കുട്ടികള്‍ക്ക് ഞങ്ങളുടെ പേരിടുന്നതും ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതുമെല്ലാം സാധാരണമാണ്. എന്നാല്‍, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്. എന്തായാലും ആ സ്വത്ത് എനിക്ക് വേണ്ട. അത് ഞാന്‍ അവരുടെ കുടുംബത്തിന് തിരിച്ചുനല്‍കുകയാണ്-കൊല്‍ക്കത്തയില്‍ ഗാങ്സ്റ്റര്‍ 3യുടെ ചിത്രീകരണത്തിന്റെ തിരക്കിനിടയില്‍ ദത്ത് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (17 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (38 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (44 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (51 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends