കുറച്ചുകാലം സിനിമയിൽനിന്നും മാറിനിന്നതിന്റെ കാരണം വെളിപ്പെടുത്തി മഡോണ സെബാസ്റ്റ്യൻ...
മലയാളത്തിലെ ഒരു ചലച്ചിത്ര നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യൻ. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സിനിമാ രംഗത്തെത്തുന്നത്. 2015ലെ അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിൽ നായിക വേഷം ചെയ്തതോടെ മഡോണ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രത്തെ മലയാളിപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ അന്യഭാഷാചിത്രങ്ങളിലേക്കും മഡോണയ്ക്ക് അവസരങ്ങൾ ലഭിച്ചു. പ്രേമത്തിനുശേഷം ദിലീപിന്റെ നായികയായി കിംഗ് ലയറിൽ അഭിനയിച്ചശേഷം തമിഴ്- തെലുങ്ക് സിനിമാരംഗത്ത് സജീവമായിരുന്നു താരം. എന്നാൽ ഏതാനും മാസങ്ങളായി മഡോണയെ സിനിമ രംഗത്ത് നിന്നും കാണാതെയായി. ഒടുവിൽ അതിന്റെ കാരണം വെളിപ്പെടുത്തിക്കൊണ്ട് മഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മഡോണ പറയുന്നു...
'ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. കുറച്ച് കാലം അഭിനയിക്കാന്‍ എക്സൈറ്റഡായ കഥയൊന്നും കിട്ടിയില്ല. കഴിഞ്ഞ വര്‍ഷത്തിലെ ആദ്യമാസങ്ങളില്‍ വിശ്രമം ഇല്ലാതെ ജോലിയായിരുന്നു. ഇതിന്റെ ഫലമായി ശാരീരിക അസ്വസ്തകള്‍ ഉണ്ടായി. മനസും ശരീരവും ഒരുപോലെ ക്ഷീണിച്ചു. കഠിനമായ തലവേദനയും പിടിപെട്ടു. ഒപ്പം മാനസിക പിരിമുറുക്കവും. ഈ അവസ്ഥയില്‍ ഞാന്‍ പല ഡോക്ടര്‍മാരെയും പോയി കണ്ടു. പക്ഷേ ഒരു പ്രയോജനവും കിട്ടിയില്ല. പിന്നെയാണ് ഒരു കളരി ഗുരുക്കളുടെ അടുത്തുപോയി. അദ്ദേഹം എനിക്കൊരു എണ്ണ തന്നു. അത് ഉപയോഗിക്കുന്നതിനൊപ്പം യോഗ ചെയ്യുന്നതും ആരംഭിച്ചു. ഇവ രണ്ടും എന്നെ സഹായിച്ചു. ഒരു മാജിക് എന്നപോലെ വെറും അഞ്ചു ദിവസം കൊണ്ട് എന്റെ അവശതകള്‍ മാറി.
ഇപ്പോള്‍ ഞാന്‍ പൂര്‍ണ ആരോഗ്യവതിയാണ്. സിനിമ രംഗത്ത് റിസ്കുണ്ട്, എനിക്ക് വലിയ ആത്മവിശ്വാസമാണെന്നാണ് എല്ലാവരും പറയാറ്. എന്നാല്‍ എപ്പോഴും ഒരു ബാക്ക് അപ്പ് വേണ്ടുന്ന വ്യക്തിയാണ് ഞാന്‍. . പലചോദ്യങ്ങളും ഇതിനിടയില്‍ നേരിടണം, എന്താണ് അങ്ങനെ ചെയ്യാത്തത്, വിവാഹം കഴിച്ച് ഏതെങ്കിലും വേറെ ജോലി നോക്കിക്കൂടെ? പഠനം എങ്ങനെ? പിഎച്ച്ഡി എടുക്കുമോ? തുടങ്ങി പലപല ചോദ്യങ്ങളാണ്. ഇതൊക്കെ നേരിടാന്‍ യോഗ എന്നെ ഒരുപാട് സഹായിച്ചു. എന്നെ പോസിറ്റീവ് ആയി നിലനിര്‍ത്തുന്നു.'മഡോണ പറഞ്ഞു.
https://www.facebook.com/Malayalivartha