Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാന് അപൂര്‍വ്വ ബ്രെയിൻ ട്യൂമര്‍; വിശദീകരണവുമായി സുഹൃത്ത് രംഗത്ത്

08 MARCH 2018 10:33 AM IST
മലയാളി വാര്‍ത്ത

തനിയ്ക്ക് അപൂര്‍വ്വ രോഗമാണെന്ന നടന്‍ ഇര്‍ഫാന്‍ ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ അപൂര്‍വ്വ ബ്രെയ്ന്‍ ട്യൂമറാണ് താരത്തിനെ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. കരാര്‍ ഒപ്പിട്ടതും, കഥ കേട്ടതുമായ സിനിമകളില്‍ നിന്നും, റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ പ്രമോഷനില്‍ നിന്നും ഇര്‍ഫാന്‍ ഖാന്‍ പിന്മാറുന്നെന്ന വാര്‍ത്തകളാണ് ആദ്യം വന്നത്. ഇതിനെപ്പറ്റി അടിസ്ഥാന രഹിതമായ പല കഥകളും വന്നതോടെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തുകയായിരുന്നു.

തനിക്ക് എന്തോ അസുഖം ഉണ്ടെന്നും അത് കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്നും, അതിനാലാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നത്. 10 ദിവസത്തിനുള്ളില്‍ പരിശോധന ഫലങ്ങള്‍ വരും. അതിനു ശേഷം കാര്യങ്ങള്‍ വ്യക്തമാക്കും. സുഖം പ്രാപിച്ച് സിനിമയിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്യുമെന്നായിരുന്നു വിശദീകരണം. എങ്കിലും ഇതിനിടെ വീണ്ടും ചില പ്രചരണങ്ങളുണ്ടായി.

ഇര്‍ഫാന് മഞ്ഞപ്പിത്തമാണെന്ന തരത്തിലായിരുന്നു ആദ്യ വാര്‍ത്തകള്‍. പിന്നീട് തലച്ചോറില്‍ ബ്രയിന്‍ ട്യൂമറാണെന്നാണ് വാര്‍ത്തകള്‍. പെട്ടെന്ന് വളരുന്ന ബ്രയിന്‍ ട്യൂമറായ ഗ്രേഡ് ഫോര്‍ ബ്ലാസ്‌റ്റോമയാണ് എന്നാണ് വാര്‍ത്ത. കാന്‍സറിലെ ഏറ്റവും അപകടകരമായ അവസ്ഥയാണിത്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചിക്തസയിലാണെന്നും സൂചനകളുണ്ട്.

എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ഇര്‍ഫാന്റെ സുഹൃത്ത് രംഗത്തെത്തി. ഇര്‍ഫാന്റെ ആരോഗ്യസ്ഥിതി മോശമാണ്, പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ രോഗസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണ്. അദ്ദേഹമിപ്പോള്‍ ഡല്‍ഹിയിലാണ് അതാണ് സത്യവവസ്ഥയെന്നും സുഹൃത്ത് പറഞ്ഞു. ആരാധകരും, താരങ്ങളുമുള്‍പ്പെടെ നിരവധിപ്പേര്‍ ഇര്‍ഫാന് സുഖാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (17 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (38 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (44 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (51 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends