Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്താ ഞങ്ങളുടെ വേദന ആരും മനസ്സിലാക്കാത്തത് ? സാധാരണ പെൺകുട്ടികളെ കാണുമ്പോൾ അസൂയ തോന്നാറുണ്ട്! കൈ നിറയെ കാശുണ്ടല്ലോ എന്നാണ് എല്ലാരുടെയും ചോദ്യം - തമന്ന

09 MARCH 2018 11:58 AM IST
മലയാളി വാര്‍ത്ത

നടിമാരുടേത് അത്ര സുഖമുള്ള ജീവിതമല്ലെന്ന് നടി തമന്ന. സിനിമയിലും ആരാധകര്‍ക്കിടയിലും വലിയ ജനപ്രീതി ഉണ്ടെങ്കിലും അവര്‍ അനുഭവിക്കുന്ന വിഷമങ്ങളും ബുദ്ധിമുട്ടുകളും ആര്‍ക്കും അറിയില്ലെന്നും തമന്ന പറയുന്നു. 'സിനിമയില്‍ എത്തിയിട്ട് പതിനഞ്ച് വര്‍ഷമായി. ഈ കഴിഞ്ഞു പോയ വര്‍ഷവും ഒരു മാറ്റവും ഇല്ലാതെ, എന്നും ഓരോ ലൊക്കേഷനില്‍ നിന്ന് മറ്റൊരു ലൊക്കേഷനിലേക്ക് ഓടി കൊണ്ടിരിക്കുകയാണ്.

ഷോട്ട് റെഡി ആയാല്‍ ഏതൊരു മാനസികാവസ്ഥയില്‍ ആയാലും നടി അവിടെ കൃത്യ സമയത്ത് ക്യാമറയുടെ മുന്നില്‍ എത്തിയിരിക്കണം. ജീവിതത്തില്‍ എത്ര വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഘട്ടത്തിലാണെങ്കിലും അതൊന്നും പുറത്തു കാണിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല'.-തമന്ന പറഞ്ഞു.

'നടിയായാല്‍ കൈ നിറയെ കാശ് കിട്ടുണ്ടല്ലോ എന്നാണ് എല്ലാവരുടെയും മറുചോദ്യം. ഇത്രയും കഠിനമായ ലൈറ്റിന്റെ മുന്നില്‍ രാവും പകലും നിന്നിട്ടാണ് ഈ പൈസ ഉണ്ടാകുന്നത്. മറ്റുള്ളവരെപ്പോലെ ഞങ്ങളെയും അംഗീകരിക്കണം എന്നൊരൊറ്റ ആഗ്രഹമേ ഞാന്‍ പറയുന്നൊള്ളൂ'.

'സാധാരണ പെണ്‍കുട്ടികള്‍ സ്വതന്ത്രമായി നടന്നു പോകുന്നതു കാണുമ്ബോള്‍ വളരെ അസൂയ തോന്നാറുണ്ട്. എല്ലാ പെണ്‍കുട്ടികളെയും പോലെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ കഴിയാറില്ല. സിനമയിലെ റോളിന് വേണ്ടി ശരീരം ആകര്‍ഷണീയമാക്കാന്‍ കഠിനായ വ്യായാമത്തിലും ഏര്‍പെടേണ്ടി വരുന്നു.പല ഭാഷകളിലും മാറി മാറി അഭിനയിക്കേണ്ടി വരുമ്ബോള്‍ സ്വന്ത കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാന്‍ കിട്ടുന്നില്ല'.-തമന്ന കൂട്ടി ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (17 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (26 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (38 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (44 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (51 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends