Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീദേവിയുടെ മരണത്തിന് പിന്നിൽ ആരെന്ന് വെളിപ്പെടുത്തി അമ്മാവന്‍ രംഗത്ത്; ആശയങ്കയോടെ സിനിമ ലോകം

09 MARCH 2018 02:15 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്‍ നിന്നും ഇന്നും സിനിമ ലോകം മോചനം നേടിയില്ല. മരണത്തിന്‍ ഏറെ ദുരൂഹത നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തലുമായി അമ്മാവന്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവിയുടെ വിവാഹത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുമാണ് അമ്മാവന്‍ വേണുഗോപാൽ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബോണി കപൂറുമായുള്ള ശ്രീദേവിയുടെ‌ വിവാഹത്തിൽ അമ്മ എതിര്‍പ്പ് രേഖപ്പെടുത്തിയതായും പലപ്പോഴും വീട്ടിൽ വരുന്ന അവസരങ്ങളിൽ ബോണിയെ മര്യാദപൂർവം സ്വീകരിക്കുക പോലും ചെയ്തിരുന്നില്ലെന്നും വേണു ഗോപാല്‍ പറയുന്നു. ശ്രീദേവി സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ശ്രീദേവി നിരവധി സർജറികൾ ചെയ്തിട്ടുണ്ട്. മൂക്കിന്റെ ഭംഗി കൂട്ടാനായി അമേരിക്കയിലായിരുന്നു ശ്രീദേവി സർജറി ചെയ്തിരുന്നത്.

ബോണി കപൂറിന്‍റെയും സാമ്പത്തിക സ്ഥിതി നല്ലതായിരുന്നില്ല. പല ചിത്രങ്ങളും വേണ്ടത്ര വിജയം കണ്ടെത്താതിരുന്നതോടെ ശ്രീദേവിയുടെ സ്വത്തുക്കൾ പലതും വിറ്റായിരുന്നു ആ നഷ്ടങ്ങൾ നികത്തിയത് ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് വേണുഗോപാൽ പറയുന്നു.

ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കിന് പകരം വെയ്ക്കാനില്ലാത്ത പേരാണ് ശ്രീദേവി. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന്‍ സിനിമയുടെ ഭാവ സൗന്ദര്യമായി നിറഞ്ഞുനിന്ന ശ്രീദേവിയുടെ മരണം സിനിമാ ലോകത്തിന് നികത്താനാവാത്ത ശൂന്യതയാണ്. അഭിനയത്തിലും സൗന്ദര്യത്തിലും പകരം വെയ്ക്കാനില്ലാത്ത ശ്രീ തന്നെയായിരുന്നു അവര്‍. 1963ല്‍ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയെന്ന താരകം ഒരു നൊടിനേരം കൊണ്ട് മാഞ്ഞപ്പോള്‍ ഇന്ത്യന്‍ സിനിമാ ആരാധകരുടെ മനസു നിറയെ അവര്‍ അഭിനയിച്ചുവെച്ച ഒരുപിടി നല്ല കഥാപാത്രങ്ങളുടെ ഓര്‍മ്മകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (18 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (27 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (39 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (45 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (52 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends