Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

’ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാന്‍ പോകുന്നു. അമ്മയും വന്നോളൂ’....; മോഹൻലാലിനെ കാണാന്‍ ആഗ്രഹിച്ച അമ്മയ്ക്ക് മകളൊരുക്കി ഒരു കിടിലൻ സര്‍പ്രൈസ് ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

12 MARCH 2018 03:08 PM IST
മലയാളി വാര്‍ത്ത

മോഹൻലാലിനെ ഒരു നോക്കു കാണാന്‍ ആഗ്രഹിച്ച ഒരു അമ്മയ്ക്ക് മകളൊരുക്കിയ സര്‍പ്രൈസിന്റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

പോകുന്നത് എവിടേക്കാണെന്ന സൂചന പോലും നല്‍കാതെ ശ്രീതു തുളസി എന്ന യുവതിയാണ് അമ്മയെ മോഹന്‍ലാലിന്റെ വീട്ടിലെത്തിച്ചത്. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ കണ്ട് ഞെട്ടിയ അമ്മ, സന്തോഷം കൊണ്ട് കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റാതെയുമായി. തന്റെ വീട്ടിലേക്ക് എത്തിയ അതിഥിയെ സന്തോഷത്തോട് കൂടി മോഹന്‍ലാലും ഭാര്യ സുചിത്രയും ചേര്‍ന്ന് സ്വീകരിച്ചു.

15 മിനിറ്റ് മോഹന്‍ലാലിനെ തന്നെ നോക്കിയിരുന്ന അമ്മ അതിയായ സന്തോഷത്തില്‍ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. ശ്രീതു പറയുന്നു.. ‘ഇഷ്ടമാണ് ..ഒരുപാട് … ഞങ്ങള്‍ക്കെല്ലാവര്‍ക്കും’ എന്ന് മാത്രമാണ് പറഞ്ഞതെന്നാണ് ശ്രീതു കുറിച്ചത്.

ശ്രീതു തുളസിയുടെ ഫേസ്ബുക്ക് കുറിപ്പ്

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം ടിവി കണ്ടു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ചാടി എണീറ്റ് … ‘എനിക്കിനി ഒരൊറ്റ ആഗ്രഹം മാത്രെമേ ഉള്ളൂ ജീവിതത്തില്‍..’ എന്ന് പറഞ്ഞു തുടങ്ങി.. വര്‍ക്കിങ് ഫ്രം ഹോം ആയിരുന്ന ഞാന്‍ തലയില്‍ തുണി ഇട്ടു ഒളിച്ചിരിക്കാന്‍ റെഡി ആയി.. എനിക്ക് അറിയാം ഈ വക ഡയലോഗ് സ്ഥിരം എങ്ങോട്ടേക്കു ആണ് പോകുന്നത് എന്ന്. അപ്പോള്‍ അതാ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ

‘എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം!’റ്റാങ് ടാഡാങ് ! ഞാന്‍ രോമാഞ്ചം കൊണ്ട് കോരി തരിച്ചു …എന്റെ അമ്മ! ഞാന്‍ വളര്‍ത്തി വലുതാക്കിയ എന്റെ സ്വന്തം അമ്മ… എന്നെക്കാള്‍ വലിയ ലാലേട്ടന്‍ ഫാന്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഐ ആം പ്രൗഡ് ഓഫ് യു അമ്മാ എന്ന് പറഞ്ഞു ഞാന്‍ എന്റെ പണി തുടര്‍ന്നു!

മാസങ്ങള്‍ കഴിഞ്ഞു … ചക്കുടു കൂട്ടുകാർ ഉള്ളതിനാലും (Aarti Panikkar & Sajiv Soman ) പിന്നെ ഒരു കാര്യം വളരെ ആത്മാര്‍ത്ഥമായി നമ്മള്‍ ആഗ്രഹിച്ചാല്‍ ലഭിക്കും എന്നുള്ളതിനാലും ( remembering പൗലൊ കൊയലോ അണ്ണന്‍ ) അമ്മക്ക് ഷഷ്ഠി പൂര്‍ത്തി ആകുന്ന ഈ വർഷം തന്നെ ആ അസുലഭ നിമിഷം ഒത്തു വന്നു. യാത്ര ചെയ്തു ലാലേട്ടനെ കാണാന്‍ വളരെ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. നമ്മുടെ ജീവിതത്തില്‍ നാളെ എന്നൊന്ന് ഉണ്ടോന്നു എങ്ങനെ അറിയാനാണ് . രണ്ടും കല്‍പ്പിച്ചു തീരുമാനിച്ചു .. ഞാന്‍ അമ്മയെ ലാലേട്ടനെ കാണിക്കും ഇത്തവണ.

അമ്മയോട് ഒരു വാക്കു പോലും മിണ്ടീല.’ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാന്‍ പോകുന്നു. അമ്മയും വന്നോളൂ’. അമ്മ റെഡി ലാലേട്ടനും പറഞ്ഞു അമ്മയോട് പറയണ്ട ..സര്‍പ്രൈസ് ആവട്ടെ എന്ന്. ലാലേട്ടന് അറിയില്ലല്ലോ സര്‍പ്രൈസ് കിട്ടിയാല്‍ ഒരു മണിക്കൂര്‍ റിലേ പോയി സൈലന്റ് ആയി ഇരിക്കണേ ഐറ്റം ആണ് എന്റെ അമ്മ എന്ന്. ഒടുവില്‍ കണ്ടു…! Such an experience ! ഇത്രയും down to earth ആയ ഒരു മനുഷ്യന്‍. നമ്മള്‍ ഒക്കെ എന്ത് ഉണ്ടായിട്ടു ആണ് എന്തേലും ഒക്കെ അഹങ്കാരം കാണിക്കണെ എന്ന് തോന്നി പോയി. ഇത്രയും കഴിവുള്ള successfull ആയ ജന കോടി ആരാധകര്‍ ഉള്ള മനുഷ്യന്‍ ഇത്രയും താണു നിന്ന് സംസാരിച്ചപ്പോള്‍ എനിക്ക് automatically പാതാളത്തില്‍ നിന്നും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു .

ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.. ഇത് ‘ഞാന്‍’ ലാലേട്ടനെ കാണുന്ന മീറ്റിങ് അല്ല ഇത് അമ്മയുടെ ദിവസം!. അതു കൊണ്ട് ശ്രീതു എന്ന ലാലേട്ടന്‍ എല്ലാം എല്ലാമായ വ്യക്തി ഇന്ന് ബ്രേക്കില്‍ ആയിരിക്കും. ( ഞാന്‍ ഒരു വെറും ‘ഫാന്‍ ‘ അല്ല … എനിക്ക് സ്‌നേഹം ആണ് ലാലേട്ടനോട് ..കളങ്കം ഇല്ലാത്ത സ്‌നേഹം ??.എന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം ) ഞാന്‍ സംയമനം പാലിച്ചു … deep breaths … not looking at him ?അങ്ങനെ എങ്ങനെയൊക്കെയോ ഞാന്‍ എന്നിലെ ലാലേട്ടന്റെ ‘സ്വന്തം ആളിനെ’ ഒതുക്കി.

എന്നാല്‍ ലാലേട്ടന്‍ നമ്മളെ അറിയാനായി കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. ?.ചായ എടുക്കട്ടേ എന്നൊക്കെ ഒരു സാധാരണ വ്യക്തിയെ പോലെ നമ്മളോട് ചോദിച്ചപ്പോള്‍ … ലാലേട്ടനെ മറ്റുള്ളവരോട് പെരുമാറാന്‍ അറിയാവുന്ന വ്യക്തി ആക്കി വളര്‍ത്തിയ ആ കുടുംബത്തിനോട് വളരെ ബഹുമാനം തോന്നി. ലാലേട്ടനെ പോലെ തന്നെ സുചിത്ര ചേച്ചിയും ഒരു ജാടയും കൂടാതെ വീട്ടില്‍ എത്തിയ അതിഥികളോട് വളരെ സ്‌നേഹത്തോടെ പെരുമാറി. ആ 15 മിനിറ്റ് അമ്മ ലാലേട്ടനെ നോക്കി അതി സന്തോഷത്തില്‍ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ ഇത്രയും മാത്രമേ പറഞ്ഞുള്ളൂ .. ‘ഇഷ്ടമാണ് ..ഒരുപാട് … ഞങ്ങള്‍ക്കെല്ലാവര്‍ക്കും ‘

അവിടെ നിന്ന് മനസ്സും ഹൃദയവും നിറഞ്ഞു കവിഞ്ഞു ഇറങ്ങിയപ്പോള്‍ അമ്മ കുറെ നേരം ചിരിച്ചു കൊണ്ടിരുന്നു.. എന്നിട്ടു കുറെ സന്തോഷ ശബ്ദങ്ങളും …?എന്നിട്ടു എന്നെ കെട്ടി പിടിച്ചു പറഞ്ഞു ‘എന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നീ മാത്രെമേ ഇത്രേയും ബുദ്ധിമുട്ടൂ മക്കളെ ‘… എന്റെ കണ്ണ് നിറഞ്ഞു വരികെ… ഒരു മറ്റേര്‍ണിറ്റി വെയര്‍ പരസ്യം ഞങ്ങള്‍ പാസ് ചെയ്തു . അപ്പോള്‍ അമ്മ ‘ഇനി എനിക്കു ജീവിതത്തില്‍ ഒരേ ഒരു ആഗ്രഹമേ ബാക്കി ഉള്ളൂ..’! ഞാന്‍ ഡ്രൈവര്‍ ചേട്ടനോട് …’വേഗം വണ്ടി വീട് ചേട്ടാാാാ ‘!

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (16 minutes ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (30 minutes ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (43 minutes ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (1 hour ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (1 hour ago)

'ഓസ്റ്റൻ'ചുഴലിക്കാറ്റ് ... ഫ്രാൻസിലും ബ്രിട്ടനിലും കനത്ത നാശനഷ്ടം.... റോഡുകളിൽ മരങ്ങളും അവശിഷ്ടങ്ങളും വീണ് റോഡ് ഗതാഗതം തടസ്സം...  (1 hour ago)

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികള്‍ക്കായി ഇന്ത്യന്‍ നിര്‍മിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (2 hours ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (2 hours ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (2 hours ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (3 hours ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (3 hours ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (3 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (4 hours ago)

Malayali Vartha Recommends