Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വിവാഹ വാര്‍ഷിക വേളയില്‍ അപ്പുവിന്റെ പ്രശസ്തി കണ്ട് മോഹന്‍ലാലിന്റെയും സുചിത്രയുടെയും മനം നിറഞ്ഞു

29 APRIL 2018 09:39 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലും സുചിത്രയും അവരുടെ 30ാം വിവാഹ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മകന്‍ അപ്പു എന്ന പ്രണവ് ഇന്ന് പ്രശസ്തിയുടെ നെറുകയിലാണ്. അതു കൊണ്ടു തന്നെ ലാലിന്റെയും സുചിത്രയുടെയും മുപ്പതാം വിവാഹ വാര്‍ഷികം ചെറുതേന്‍ പോലെ മധുരിക്കുന്നു. എന്തുകൊണ്ടും ഭാഗ്യം നിറഞ്ഞ മാതാപിതാക്കളായി ലാലും സുചിത്രയും മാറുന്നത് മകന്റെ പ്രശസ്തി കൊണ്ടു തന്നെ.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാല്‍ വിവാഹിതനായത്. ആദ്യം ജാതക ചേര്‍ച്ചയില്ലെന്ന് പറഞ്ഞ് മുടങ്ങിയ വിവാഹമാണ് ഇവരുടേത്. ബേബി മറൈന്‍സിലെ കെ.സി. ബാബുവിന്റെ വീട്ടിലാണ് കോഴിക്കോട് എത്തുമ്പോഴൊക്കെ ലാല്‍ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പ് വന്നു പോയ വിവാഹാലോചന വീണ്ടും പൊടി തട്ടിയെടുത്തത് ബാബുവാണ്. ജാതകം ചേരില്ലെന്ന ജ്യോതിഷ വിചാരം തെറ്റാണെന്ന് ലാല്‍ മനസിലാക്കിയതും ബാബുവിന്റെ വീട്ടില്‍ നിന്നാണ്.

യഥാര്‍ത്ഥത്തില്‍ മക്കളെ വളര്‍ത്തിയത് സുചിത്രയാണ്. സിനിമയുടെ തിരക്കില്‍ ജീവിച്ച മോഹന്‍ലാലിനെ സംബന്ധിച്ചടത്തോളം അപ്പുവിനെയും അനിയത്തിയെയും നോക്കി വളര്‍ത്താന്‍ സമയം കിട്ടിയിരുന്നില്ല. സംഗീതത്തിലും യാത്രയിലുമായിരുന്നു അപ്പുവിന് താത്പര്യം.

ഒന്നിലും രണ്ട് മക്കളെയും നിര്‍ബന്ധിച്ചിട്ടില്ല. ഇരുവരും ഹോസ്റ്റല്‍ മുറികളിലായിരുന്നു താമസം. ഇരുവര്‍ക്കും എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു. അവര്‍ അതിനെ ദുരുപയോഗം ചെയ്തില്ല. ജീവിതത്തിന്റെ വില മനസിലാക്കിയാണ് ഇരുവരും ജീവിച്ചത്. കുട്ടികളെ ഒരു വലിയ ലോകമാണ് കാത്തിരുന്നത്. കുട്ടികളുടെ സ്വാതന്ത്ര്യത്തില്‍ അഛനും അമ്മയും ഇടപെട്ടില്ല.

അപ്പുവിന്റെ സ്വഭാവം സ്ഫടികം പോലെ സുതാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കള്ളം പറയില്ല. യാത്രകളില്‍ അപ്പുവിന് സൗകര്യങ്ങള്‍ ആവശ്യമില്ല. ബൈക്കിലും ലഹരിയിലും അപ്പു താത്പര്യം പ്രകടിപ്പിച്ചില്ല. അപ്പു തെറ്റായ വഴിയിലൂടെ സഞ്ചരിക്കരുതെന്ന് മാത്രമാണ് മോഹന്‍ലാല്‍ ആഗ്രഹിച്ചത്. ഒരു ബിരുദം വേണമെന്ന് മാത്രമാണ് മകനെ കുറിച്ച് മോഹന്‍ലാലിന്റെ അഛന്‍ ആഗ്രഹിച്ചത്. എന്നാല്‍ അപ്പുവിനോട് ലാലിന് അതും പറയേണ്ടി വന്നില്ല. അവന്റെ വഴി അവന്‍ തന്നെ തെരഞ്ഞടുത്തു.

മോഹന്‍ലാല്‍ അഭിനയിച്ച സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുമ്പോഴും മോഹന്‍ലാലിന്റെ സൗകര്യമൊന്നും അപ്പു അനുഭവിച്ചില്ല. വേണമെങ്കില്‍ അപ്പുവിന് അതെല്ലാം അനുഭവിക്കാമായിരുന്നു. എന്നാല്‍ അഛന്റെ സൗകര്യങ്ങളൊന്നും തനിക്ക് വേണ്ടെന്ന നിലപാടാണ് അപ്പു സ്വീകരിച്ചത്. പുസ്തകങ്ങള്‍ക്കും പരീക്ഷകള്‍ക്കുമപ്പുറമായിരുന്നു അപ്പുവിന്റെ ലോകം. ഇതേ ചിന്താഗതിയായിരുന്നു മോഹന്‍ലാലിനും.

അപ്പു സിനിമയില്‍ അഭിനയിക്കുമെന്ന് മോഹന്‍ലാല്‍ കരുതിയിരുന്നില്ല. അതും അപ്പുവിന്റെ തീരുമാനമായിരുന്നു. ആദി 50 കോടി ക്ലബിലെത്തിയിട്ടും അപ്പുവിന് ആവേശം അനുഭവപ്പെട്ടില്ല. സാധാരണക്കാരനെ പോലെ അപ്പു ജീവിച്ചു. മകന്‍ പ്രശസ്തിയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരഛനും അമ്മക്കും ഇനി അഭിമാനിക്കാന്‍ എന്തു വേണം?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (22 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (51 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (55 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends