Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ഈ സിനിമയില്‍ മാത്രം ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതം തന്നെ മാറിയേനേ ; ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം മണിര്തനം സാറിന്റെ മൂന്ന് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ; ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ നിമിഷത്തെകുറിച്ച് പശ്ചാത്താപവുമായി നടി ഐശ്വര്യ

05 MAY 2018 01:15 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ നിമിഷം സംവിധായകൻ മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതായിരുന്നു എന്ന് നടി ഐശ്വര്യ. മണിരത്നത്തിന്റെ മൂന്നു ചിത്രങ്ങളും വേണ്ടാന്നുവച്ചതിന്റെ നഷ്ടബോധത്തിലാണ് താരം. ഒരു സ്വാകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അശ്വര്യ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ചു മനസുതുറന്നത്‌.

അഞ്ജലി എന്ന ചിത്രത്തിലെ ഇരവ് നിലവ എന്ന ഗാനത്തില്‍ അഭിനയിക്കാനായി മണിരത്നം ആദ്യം ക്ഷണിച്ചത് ഐശ്വര്യയെ ആയിരുന്നു. എന്നാൽ ആ സമയം സ്വന്തം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായി കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ ലക്ഷ്മി. അങ്ങനെ ആ ചിത്രം ഉപേക്ഷിച്ചു. റോജ എന്ന സിനിമയിലും നായികയായി താരത്തെത്തന്നെയാണ് മണിരത്നം ക്ഷണിച്ചത് എന്നാൽ അന്ന് തന്റെ മുത്തശ്ശി ഒരു തെലുങ്ക് പടത്തിന് കരാര്‍ ഉറപ്പിച്ച്‌ അഡ്വാന്‍സും വാങ്ങിയിരുന്നു. അതിനാൽ ആ സിനിമയും ഒഴിവാക്കേണ്ടി വന്നു.

അക്കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മുത്തശ്ശിയെ കൊല്ലാനുള്ള ദേഷ്യമാണുള്ളത്. വേറെ ആരെങ്കിലുമാണെങ്കില്‍ തെലുങ്ക് പടത്തിന്റെ അഡ്വാന്‍സ് തിരിച്ച്‌ നല്‍കി മണിസാറിന്റെ പടത്തില്‍ അഭിനയിക്കാന്‍ പോയേനേ. എന്നാല്‍ മുത്തശ്ശി ന്യായം, ധര്‍മം എന്ന് പറഞ്ഞ് ആ അവസരം നഷ്ടപ്പെടുത്തുകയാണുണ്ടായത്. അവസാനം ആ സിനിമയിലെ ഡിസ്ട്രിബ്യൂട്ടറും നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമായതോടെ രണ്ട് പാട്ട് മാത്രം ഷൂട്ട് ചെയ്ത് ആ സിനിമ അവസാനിപ്പിച്ചു എന്ന് താരം പറയുന്നു.

റോജ കണ്ടിറങ്ങിയതോടെ നെഞ്ചിലൊരു പുകച്ചിലായിരുന്നു. സിനിമ കണ്ട് ഒന്നും മിണ്ടാനാകാതെ ഞാന്‍ ഹോട്ടല്‍ മുറിയിലേക്കെത്തി. അന്നു മുത്തശ്ശിയെ തല്ലാന്‍ പറ്റാത്തതുകൊണ്ട് ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിക്കുകയായിരുന്നു. ജീവിതത്തില്‍ അന്നെനിക്കു ലഭിക്കേണ്ട ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അത്. പക്ഷേ ആ ഭാഗ്യം മധുബാലയ്ക്കായിരുന്നു ലഭിച്ചത്. ഈ സിനിമയില്‍ മാത്രം ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതം തന്നെ മാറിയേനേ എന്നൊക്കെ മുത്തശ്ശിക്ക് മുന്നില്‍ പറഞ്ഞു എന്നുത്തരം പറയുന്നു.

തിരുടാ തിരുടാ സിനിമ എടുക്കാൻ മണിരത്നം തീരുമാനിച്ചപോലും ഐശ്വര്യയെ തേടി അവസരം എത്തി . എന്നാല്‍ ആ സമയത്ത് മലയാളം സിനിമ കിരീടത്തിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കാന്‍ പ്രിയദര്‍ശന്‍ അവസരം നൽകി. ബിഗ് ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണെന്നറിഞ്ഞതോടെ മുത്തശ്ശി കരാര്‍ ഉറപ്പിച്ചു. രണ്ട് സിനിമയുടെയും ഡേറ്റ് ഒരേപോലെയായി അങ്ങനെ ആ ചിത്രവും താരത്തിന് നഷ്ടമായി.

തിരുടാ തിരുടായുടെ സ്‌ക്രീന്‍ ടെസ്റ്റിന് പോയപ്പോള്‍ സുഹാസിനിയാന്റിയാണ് മുടിയൊക്കെ ചീകികെട്ടിത്തന്നത്. മണിയങ്കിളിന്റെ ആദ്യചിത്രം അമ്മയോടൊപ്പമായിരുന്നു. അതുകൊണ്ടാണ് അങ്കിളിന് എന്നെ വെച്ച്‌ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചത്. പക്ഷേ നടന്നില്ല. മധുബാലയ്ക്കും ഹീര രാജഗോപാലിനും ആജീവാനന്തര കഥാപാത്രമാണ് കിട്ടിയത്. മര്യാദയ്ക്ക് ഇത് മാത്രം ചെയ്ത് വീട്ടിലിരിക്കാമായിരുന്നു. വെറുതെ മുപ്പതോളം ചിത്രങ്ങള്‍ ചെയ്തിട്ട് എന്തിനാണ്. അതില്‍ അത്യാവശ്യം മൂന്നോ നാലോ ചിത്രങ്ങളായിരിക്കും നല്ലത്.

വളരെ മികച്ച അഭിനയമാണ് മണിരത്‌നം സാര്‍ തന്റെ നായികമാരില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത്. സാറിന്റെ സിനിമകളില്‍ നായികമാര്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. മണിരത്നത്തിന്റെ നായികയായി എത്തുന്നവര്‍ പിന്നീട് സിനിമാ മേഖലയില്‍ മുന്‍നിര നായികമാരില്‍ ഒരാളായി മാറുന്നത് സ്വാഭാവികമാണ്. ഇന്നും അതോര്‍ക്കുമ്പോള്‍ വിഷമം ഉണ്ടെന്ന് നടി പറയുന്നു.

ഈ സംഭവങ്ങൾക്കു ശേഷം പിന്നീട് ഒരിക്കലും മണിരത്‌നം തന്നെ വിളിച്ചിട്ടില്ല വിളിക്കുകയാണെങ്കില്‍ പെട്ടിയും ഭാണ്ഡവുമായി മണി സാറിന്റെ അടുത്തേക്ക് പോകുമെന്നും താരം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (38 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (40 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (46 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (53 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends