Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

കേന്ദ്രമന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി

06 MAY 2018 11:09 AM IST
മലയാളി വാര്‍ത്ത

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര സര്‍ക്കാര്‍. അവാര്‍ഡ് വാങ്ങാനെത്തിയവര്‍ രാഷ്ട്രീയം കളിച്ചെന്നാണ് വിലയിരുത്തല്‍. രാഷ്ട്രപതി പ്രധാന അവാര്‍ഡുകള്‍ മാത്രമേ നല്‍കുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമല്ല, മറിച്ച് രാഷ്ട്രപതി ഭവന്റെ പുതിയ പ്രോട്ടോകോള്‍ പ്രകാരമുള്ള തീരുമാനമാണെന്ന് രാഷ്ട്രപതി ഭവന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് അറിയിക്കാന്‍ വൈകിയെന്നതാണ് ആരോപണം. ഇതിലുണ്ടായ വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതി ഭവന്‍ അതൃപ്തിയും അറിയിച്ചിരുന്നു. പുരസ്‌കാര വിതരണചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാവു എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു.എന്നാല്‍ വാര്‍ത്താവിതരണമന്ത്രാലയം ഇക്കാര്യം അവാര്‍ഡ് ജേതാക്കളെ അറിയിക്കാന്‍ വൈകിയതാണ് വിവാദം കൊഴുത്തത്. എന്നാല്‍ മന്ത്രി ചര്‍ച്ച നടത്തിയിട്ടും അവര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറിയില്ല. 

അതേസമയം താരങ്ങളുടെ പ്രതിഷേധത്തിന് അറുതി വരുത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഒരു കേന്ദ്രമന്ത്രി അവാര്‍ഡ് നല്‍കുന്നതിനെ രാഷ്ട്രീയ വത്ക്കരിച്ച് നാണക്കേടായി കണ്ടതിനെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നത്. അത്തരം നാണക്കേടുള്ളവര്‍ ഇനി ദേശീയ അവാര്‍ഡിനായി അപേക്ഷിക്കേണ്ടതില്ല. കാരണം ഇനി മുതല്‍ രാഷ്ട്രപതി നല്‍കുന്ന ചലച്ചിത്ര പുരസ്‌കാരമായി ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് മാത്രമായിരിക്കും നല്‍കുക. ഇതോടെ വെട്ടിലായിരിക്കുകയാണ് അവാര്‍ഡ് വാങ്ങാതെ മാറി നിന്ന താരങ്ങള്‍. അടുത്ത വര്‍ഷം അബദ്ധവശാല്‍ അവാര്‍ഡ് കിട്ടിയാല്‍ നല്‍കുന്നത് സ്മൃതി ഇറാനിയായിരിക്കും. അപ്പോള്‍ വാങ്ങുമോ ഇല്ലയോ... 

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ 11 എണ്ണം മാത്രമേ രാഷ്ട്രപതി നല്‍കൂ, ബാക്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി സമ്മാനിക്കൂമെന്ന് തീരുമാനം വന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. 



അതേസമയം അവാര്‍ഡ് വാങ്ങാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമുണ്ടായി. മൂന്നാംകിട അവാര്‍ഡുകള്‍ ആരു തന്നാലും വാങ്ങുന്നവരാണ് ഈ മേനി പറയുന്ന താരങ്ങള്‍. സ്വകാര്യ ചാനലുകളും മാധ്യമങ്ങളും നല്‍കുന്ന അവാര്‍ഡ് നല്‍കുന്നത് പല്ല് കൊഴിഞ്ഞ താരങ്ങളാണ്. ആ അവാര്‍ഡിനുള്ള തുക സ്‌പോണ്‍സര്‍ ചെയ്യുന്നതും നല്‍കുന്നതും സ്വര്‍ണമുതലാളിമാരും കള്ളുകച്ചവടക്കാരും ജൗളിക്കടക്കാരുമൊക്കെയാണ്. വെളുക്കെ ചിരിച്ച് അവരുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ ഇവര്‍ക്കൊരു നാണക്കേടുമില്ല. ഏത് സ്വകാര്യ അവാര്‍ഡ് വേണമെങ്കിലും പഴയ വീഡിയോ എടുത്ത് നോക്കിക്കോളൂ. സംഗതി ശരിയാണെന്ന് ബോധ്യമാകും. 



സംസ്ഥാന സിനിമാ അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ ഉടക്കുമായും പരിഹാസവുമായും രംഗത്തെത്താറുള്ളവര്‍ ഇത്തവണ ഇതിന്റെ പേരിലും തമ്മില്‍ കൊമ്പുകോര്‍ത്തു. 



ഫഹദ് ഫാസില്‍, പാര്‍വതി, ഭാഗ്യലക്ഷ്മി തുടങ്ങിയവരാണ് മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌ക്കാരം സ്മൃതിയുടെ പക്കല്‍ നിന്നും വാങ്ങാന്‍ തയ്യാറല്ലെന്ന കാരണം പറഞ്ഞ് തിരസ്‌ക്കരിച്ചത്. ഇതോടെ ഫഹദ് ഫാസിലിനെതിരെ ഒരു വിഭാഗം സൈബര്‍ ലോകത്ത് വിമര്‍ശനവും പ്രശംസയുമായി രംഗത്തുണ്ട്. മറുവശച്ച് പാര്‍വതിയെ വിമര്‍ശിക്കാനുള്ള അവസരമെന്ന് കണ്ടാണ് മമ്മൂട്ടി ഫാന്‍സുകാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

അച്ചാറു കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര നിര്‍മ്മാതാക്കളില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിക്കാന്‍ മടിയില്ലാത്തവര്‍ എന്തിനാണ് ദേശീയ പുരസ്‌ക്കാരം വാങ്ങാന്‍ കൂട്ടാക്കാതിരുന്നതെന്ന് ചോദിച്ചാണ് സംവിധായകന്‍ ജോയ് മാത്യു രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (39 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (41 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (47 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (54 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends