മിനിസ്ക്രീനിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഭാര്യയും ഭര്‍ത്താവും... സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ ആര്യയെ ഒഴിവാക്കി; കാരണം തുറന്ന് പറഞ്ഞ് പിഷാരടി
പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തില്‍ ആര്യയ്ക്ക് ഒരു അവസരം നല്‍കിയില്ല. ഇപ്പോഴിത ഇരുവരുടെയും സുഹൃത്തായ ടിനി ടോം ഒരു വേദിയില്‍ വച്ച് ഇതേ ചോദ്യം ഉന്നയിച്ചിരിക്കുന്നു.
അതിന് പിഷാരടി നല്കിയ കിടിലന്‍ മറുപടിയാണ് ഇപ്പോള്‍ വൈറിലായിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയില്‍ 144 മൃഗങ്ങള്‍ അഭിനയിക്കുന്നുണ്ട് അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയില്‍ ഇല്ല എന്നും തോന്നിയതു കൊണ്ടാണ് വിളിക്കാതിരുന്നത് എന്നായിരുന്നു പിഷാരടിയുടെ മറുപടി.
ഇരുവരും ഒരു സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഭാര്യ ഭര്ത്താക്കന്മാരാണ് അവതാരകയായ ആര്യയും സംവിധായകന് പിഷാരടിയും. ഇരുവരും ഭാര്യയും ഭര്‍ത്താവുമായുള്ള പ്രകടനവും ഏറെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇരുവരും യഥാര്‍ത്ഥ ഭാര്യ ഭര്ത്താക്കന്മാരാണ് എന്നാണ് പലരുടെയും ധാരണ.
https://www.facebook.com/Malayalivartha