മമ്മൂട്ടിക്കും സുല്‍ഫത്തിനും ഇന്ന് മുപ്പത്തിയൊമ്പതാം വിവാഹ വാർഷികം; താരനിശയുടെ തിരക്കിൽ മെഗാസ്റ്റാർ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായിട്ട് ഇന്ന് മുപ്പത്തി ഒന്‍പത് വര്‍ഷങ്ങള്‍. വിവാഹ വാര്‍ഷികത്തിനിടയിലും താരനിശയുടെ തിരക്കിലാണ് മമ്മൂട്ടി. 1979 മെയ് 6നായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ശേഷമാണ് മമ്മൂട്ടിക്ക് സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും സൂപ്പര്‍താരമായി ഉയര്‍ന്നതും.
സുല്‍ഫത്ത് തന്റെ ഭാര്യ എന്നതിലുപരി തനിക്കുളള ഒരേയൊരു പെണ് സുഹൃത്താണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ അദ്ദേഹം സമയം കണ്ടെത്താറുണ്ട്. കുടംബത്തിലെ മൂത്ത കുട്ടിയാണ് തനിക്ക് മമ്മൂട്ടിയെന്ന് സുല്‍ഫത്ത് പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് സുറുമി ജനിച്ചിരുന്നത്. തുടക്കത്തില്‍ ചെന്നെയിലായിരുന്നു ഇരുവരും സ്ഥിര താമസമാക്കിയിരുന്നത്. 1986ല്‍ ദുല്‍ഖര്‍ ജനിച്ചു. സുറുമിയുടെയും ദുല്‍ഖറിന്റെയും പ്രാഥമിക വിദ്യഭ്യാസം ചെന്നൈയിലായിരുന്നു. കുറച്ചു കാലം കഴിഞ്ഞാണ് മമ്മൂട്ടി കൊച്ചിയിലെ പനമ്പിളളി നഗറിലേക്ക് താമസം മാറ്റിയത്.
https://www.facebook.com/Malayalivartha