എന്തു കൊണ്ട് ആര്യയെ കൂടെ കൂട്ടിയില്ല... ആരാധകരുടെ ചോദ്യത്തിന് തകര്‍പ്പന്‍ മറുപടിയുമായി പിഷാരടി
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലെ പിഷാരടിയും, ആര്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ബഡായി ബംഗ്ലാവിലെ ഇരുവരുടെയും പ്രകടനം കണ്ട് യഥാര്‍ത്ഥത്തില്‍ ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണോ എന്ന് തെറ്റിദ്ധരിച്ചവരും അനേകമാണ്. എന്നാല്‍ പിഷാരടി ആദ്യം സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്തയില്‍ എന്തുകൊണ്ട് ആര്യക്ക് ഒരു വേഷം നല്‍കിയില്ല. സിനിമ കണ്ട ആരാധകരെല്ലാം ഉന്നയിച്ച് ചോദ്യം ഇതാണ്.
ഒരു സ്വകാര്യ ചടങ്ങില്‍ നടന് ടിനി ടോമും ഇതേ ചോദ്യം ചോദിച്ചു. അതിന് പിഷാരടി നല്കിയ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്. പഞ്ചവര്‍ണ്ണ തത്തയില്‍ 144 മൃഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട് അതുകൂടാതെ ആര്യയുടെ ആവശ്യം സിനിമയില്‍ ഇല്ല എന്ന് തോന്നിയതു കൊണ്ടാണ് വിളിക്കാതിരുന്നത് എന്നായിരുന്നു പിഷാരടിയുടെ മറുപടി.
https://www.facebook.com/Malayalivartha