പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ദേശീയപാതയില്‍ കൊമ്മാടിയില്‍ ചലച്ചിത്രതാരം പാര്‍വതിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. ട്രാഫിക് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി. ഉയര്‍ച്ചയോടൊപ്പം വിവാദത്തിലും പാര്‍വതി പെട്ടിരുന്നു. മമ്മൂട്ടിയെ പറ്റിയുള്ള പരാമര്‍ശം മമ്മൂട്ടി ഫാന്‍സ് അസോസിയേഷനെ ഏറെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍വതി മാപ്പ് പറഞ്ഞില്ല. കൂടുതല്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ സൈബര്‍ ആക്രമണമായി.
അടുത്തിടെ നടന്ന ദേശീയ അവാര്‍ഡ് വിവാദത്തിലും പാര്‍വതിയായിരുന്നു മുന്നില്‍. കഴിഞ്ഞ ദിവസം നടന്ന അമ്മ മഴവില്ലില്‍ പാര്‍വസി സ്റ്റേജിലെത്തിയപ്പോള്‍ ജനം കൂവി തകര്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























