പ്രിയങ്ക ചോപ്രയെ യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പ്രിയങ്ക ചോപ്രയെ യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ ചോപ്രയെ ഒരു യുവാവ് പുറകിലൂടെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഹോളിവുഡ് ചിത്രമായ 'ഇസ്റ്റ് ഇറ്റ് റൊമാന്റിക്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. 2019 ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.
പ്രിയങ്ക ചോപ്ര ഹോളിവുഡിലും താരമായിക്കഴിഞ്ഞിരിക്കുകയാണ്. നടി, നിര്‍മാതാവ് എന്നീ നിലകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ച പ്രിയങ്ക ചോപ്ര ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒരാള്‍ കൂടിയാണ്. നാഷണല്‍ ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച ഈ ഇന്ത്യന്‍ സുന്ദരി ഹോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍.

https://www.facebook.com/Malayalivartha
























