അമ്മ സ്‌റ്റേജ് ഷോയ്ക്കിടെ മോഹന്‍ലാല്‍ വീണതിന് കാരണം?

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ സ്‌റ്റേജ് ഷോയ്ക്കിടെ, മോഹന്‍ലാല്‍ വീണത് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാവിഷയമായിരുന്നു. ആരാണ് ലാലേട്ടനെ തള്ളിയിട്ടത് എന്നായിരുന്നു ആരാധകരുടെ ചോദ്യം? നമിതാ പ്രമോദോ, ഹണി റോസോ, നിമിഷയോ ആരാണ്...എന്ന് ആകാംക്ഷാപൂര്‍വം ചോദിക്കുകയും ഒടുവില്‍ അത് ഹണി റോസ് വീഴ്ത്തിയതാണെന്നും മട്ടിലുള്ള വാദങ്ങളും വന്നു. എന്താണ് അന്ന് സംഭവിച്ചതെന്ന് ഹണി റോസ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഹണി റോസ് പറയുന്നതിങ്ങനെ:
'അപ്രതീക്ഷിതമായി പെയ്ത മഴയാണ് എല്ലാം കുഴപ്പത്തിലാക്കിയത്.മഴവെള്ളം വീണ് സ്‌റ്റേജിന്റെ ഫളോര്‍ ആകെ നനഞ്ഞുപോയിരുന്നു.അതില്‍ വഴുക്കിയാണ് ഞാന്‍ വീണത്.എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കും മുമ്പ് അതും സംഭവിച്ചു. ലാലേട്ടന്‍ നമിതാ പ്രമോദിനെ വിട്ട് ചേഞ്ചോവറിനായി വരുമ്പോള്‍, വീണുകിടക്കുന്ന എന്നെ തട്ടിമറിഞ്ഞു ലാലേട്ടന്‍ വീണു. എല്ലാം കുളമായല്ലോ എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. നല്ല ടെന്‍ഷനുമുണ്ടായി.പക്ഷേ ലാലേട്ടന്‍ ധൈര്യം തന്നു.അദ്ദേഹം കമോണ്‍ ക്വിക്ക് എന്നുപറഞ്ഞ് ധൈര്യം തന്നു.ഡാന്‍സ് കംപ്ലീറ്റ് ചെയ്തു. സ്‌റ്റേജില്‍ ചില പ്രത്യേക സ്ഥലങ്ങളിലാണ് വഴുക്കലുണ്ടായത്.പിന്നെ ആ ഐറ്റം കഴിഞ്ഞപ്പോള്‍ സ്‌റ്റേജ് തുടച്ച് വൃത്തിയാക്കി.'
ഹണിറോസിന്റെ വിശദീകരണം പുറത്തുവന്ന ശേഷം വീഡിയോയിലും സത്യം വ്യക്തമായി. ഡാന്‍സ് കളിച്ചൊണ്ടിരുന്ന നടി ആദ്യം വഴുതി വീഴുന്നു.. തിരിഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ അവരെ തട്ടി ആണ് വിഴുന്നത്. ആദ്യം വീഴുന്നത് ഹണി റോസാണെന്നും സ്ലോ മോഷന്‍ വീഡിയോയില്‍ വ്യക്തമാണ്. മോഹന്‍ലാല്‍ ഫാന്‍സാണ് ഈ വീഡിയോ പുറത്തു വിട്ടത്.

ഇതോടെ താളം തെറ്റിയല്ല ലാല്‍ വീണതെന്ന് വ്യക്തമാവുകയാണ്. ഇതിനിടൊണ് അമ്മ മഴവില്ല് പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കാലുതെറ്റി വീണിട്ടും ഡാന്‍സ് തുടര്‍ന്ന മോഹന്‍ലാലിനെ അഭിനന്ദിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. നൃത്തം ചെയ്യുന്നതിനിടെ തെന്നിവീണ മോഹന്‍ലാല്‍ ചാടിയെണീറ്റ് നൃത്തം തുടരുകയായിരുന്നു. ഇതിനെ അഭിനന്ദിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തുവന്നിരുന്നു.

https://www.facebook.com/Malayalivartha
























