റെഡ്ഡിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ പിടിയില്‍

തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് വിവാദത്തിന് തുടക്കമിട്ട നടിയാണ് ശ്രീ റെഡ്ഡി. ശ്രീ റെഡ്ഡിയും റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിനുകാരണക്കാരായ വെസ്റ്റ് ഗോദാവരി സ്വദേശികളായ നാലു യുവാക്കളാണ് പൊലീസ് പിടിയിലായത്. അഭിറാമിന്റെ മൊബൈല്‍ ഫോണ്‍ ജൂബിലി ഹിന്‍ഡ് റസ്‌റ്റോറന്റില്‍ വെച്ച് നഷ്ടപ്പെട്ടിരുന്നു.
ഈ നാലുപേരാണ് അഭിറാമിന്റെ ഫോണ്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ഒന്നര കോടി രൂപ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് അഭിറാമിന് ഭീക്ഷണി മെയില്‍ വന്നിരുന്നു. അഭിറാമിന്റെ അച്ഛന്‍ സുരേഷ് ബാബുവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഒന്നര കോടി രൂപ നല്‍കാമെന്ന് പറഞ്ഞ് പൊലീസ് യുവാക്കളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.


https://www.facebook.com/Malayalivartha
























