പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിലീപിനെതിരെ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്

പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ ദിലീപിന് എതിരെ ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന് അറസ്റ്റ് ചെയ്തതിന് പിന്നില്‍ ലിബര്‍ട്ടി ബഷീറടക്കമുള്ളവരുടെ ഗൂഢാലോചന ഉണ്ടെന്ന ദിലീപിന്റെ ആരോപണം മാനഹാനിയുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. മാദ്ധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആരോപണം പ്രചരിപ്പിച്ചെന്നും ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു
https://www.facebook.com/Malayalivartha
























