Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

എനിക്കും കിട്ടാറുണ്ട് സന്ദേശങ്ങള്‍... ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്

11 MAY 2018 10:06 PM IST
മലയാളി വാര്‍ത്ത

അമലപോള്‍ എന്ന നടിയെ അറിയാത്തവരായി ആരും തന്നെയുണ്ടാവില്ല. മലയാളത്തില്‍ നിന്നായിരുന്നു താരത്തിന്റെ സിനിമാമേഖലയിലേക്കുള്ള തുടക്കം. ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ താരമാണ് അമല പോള്‍. വ്യക്തി ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു എങ്കിലും അമലയുടെ കരിയറില്‍ അവര്‍ ഏറെ ശ്രദ്ധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്.

സിദ്ദീഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ഒരു റസ്‌ക്കല്‍ എന്ന് ചിത്രത്തില്‍ അരവിന്ദ് സാമിയുടെ നായികയായി എത്തിരിക്കുകയാണ് അമല പോള്‍. ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് അമല ഒരു തമിഴ് ഓണ്‍ലൈനോടു തന്റെ മനസു തുറക്കുകയുണ്ടായി. താന്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വളരെ പിന്നോക്കമാണ് എന്ന് അമല പറയുന്നു. അതു മൂലം പല സുഹൃത്തുക്കളേയും നഷ്ടമായിട്ടുണ്ട്. അമല നല്‍കിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.

എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്‌സ് ക്രൈയ്ബ് ചെയ്യൂ എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്‌ബോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്.

അച്ഛനോടും അമ്മയോടും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞാന്‍ പറയാറില്ല. കാരണം അവര്‍ സാധാരണ ജീവിതം നയിച്ചവരാണ്. സിനിമയുമായി ബന്ധമുള്ളവരല്ല. പ്രതിസന്ധികള്‍ വരുമ്‌ബോള്‍ കൊച്ചു കുട്ടിയെപ്പോലെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കരയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാന്‍. കരയാറുണ്ട്, പക്ഷേ അതെന്റെ സ്വകാര്യതയാണ് എന്നും അമല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (6 minutes ago)

പാർട്ടി സെക്രട്ടറി പെട്ടു..  (55 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (58 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (1 hour ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (4 hours ago)

Malayali Vartha Recommends