ബലാത്സംഗം ചെയ്തുവെന്ന് ആരോപണം... ശ്രീശാന്തിനെ മര്‍ദ്ദിച്ച് ശ്രീ റെഡ്ഡി

കാസ്റ്റിംങ് കൗച്ച് വിവാദ നായിക ശ്രീ റെഡ്ഡിക്കെതിരെ പോലീസ് കേസ്. പീഡനാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച യുവനടന്‍ ശ്രീശാന്തിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടി ശ്രീ റെഡ്ഡിക്കെതിരെ കേസെടുത്തത്. ബഞ്ചാര ഹില്‍സ് പോലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്നാരോപിച്ച് തെലുഗു സിനിമയിലെ ഒരു ജൂനിയര്‍ നടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ശ്രീ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നടിക്കൊപ്പം പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് യുവതി ശ്രീശാന്തിനെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. നടിയുടെ പരാതി സ്വീകരിച്ച ശേഷം ശ്രീശാന്തിനെ സ്‌റ്റേഷനിലേക്ക് പോലീസ് വിളിച്ചു വരുത്തി. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ശ്രീ റെഡ്ഡിയും സംഘവും ശ്രീശാന്തിനെ മര്‍ദ്ദിച്ചു', ബഞ്ചാര ഹില്‍സ് ഇന്‍സ്‌പെക്ടര്‍ കെ ശ്രീനിവാസ് പറയുന്നു.
പോലീസിനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തിയതിനും ശ്രീ റെഡ്ഡിക്കെതിരെ കേസുണ്ട്. കാസ്റ്റിംങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടുന്നത്.

സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, നടന്‍ നാനി, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























