ശ്രീലങ്കന്‍ ഹോട്ട് താരം മലയാളത്തിലേക്ക്...

ശ്രീലങ്കന്‍ ഹോട്ട് താരം ആന്റ് ബ്യൂട്ടി നായിക പ്യൂമി ഹന്‍സമാലി മലയാളത്തിലേയ്ക്ക് എത്തുന്നു. അനില്‍ സംവിധാനം ചെയ്യുന്ന ലക്‌നൗ എന്ന ചിത്രത്തിലൂടെയാണ് താരം മലായളത്തിലേയ്‌ക്കെത്തുന്നത്. താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ ആദ്യവാരം ലക്‌നൗവില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേരും ലക്‌നൗ എന്നത് ശ്രദ്ധേയമാണ്.
ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: സന്തോഷ് അഞ്ചല്‍.മലയാളം കൂടാതെ തമിഴിലും സിംഹള ഭാഷയിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ അവസാന വാരം ആരംഭിക്കും. വാരണാസി, ഹരിദ്വാര്‍, ഗയ പ്രയാഗ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ് എന്നും അനില്‍ കുമാറും ബീന ഉണ്ണികൃഷ്ണനും അറിയിച്ചു.
അലസതയിലൂന്നി സ്വപ്‌നങ്ങള്‍ മാത്രം കണ്ടു ജീവിതം തള്ളി നീക്കുന്ന വര്‍ത്തമാന യുവത്വത്തിന്റെ കഥപറയുന്ന ചിത്രമാണ് ലക്‌നൗ. പ്യൂമി ഹന്‍സാമാലി കൂടാതെ മറ്റൊരു ശ്രീലങ്കന്‍ താരം ജാക്‌സണ്‍ ആന്റണിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ് നടനായ രാമകൃഷ്ണന്‍, തമിഴ് നടി ശാന്തിനി, മലയാളി താരങ്ങളായ ഫൈസല്‍ റാസി, മൈഥിലി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

https://www.facebook.com/Malayalivartha


























