Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

സിനിമയ്ക്ക് എരിവ് കൂട്ടാന്‍... അണിയറപ്രവര്‍ത്തകരുടെ ആവശ്യം താന്‍ അംഗീകരിച്ചില്ല

28 MAY 2018 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

മലയാളത്തില്‍ മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമെല്ലാമൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് സംഗീത. സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് നടി സംഗീതയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. അരുന്ധതി എന്ന ബോള്‍ഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് സംഗീത ചിത്രത്തില്‍ അവതരിപ്പിച്ചത്.

എന്നാല്‍ താന്‍ കൂടുതല്‍ ശരീര പ്രദര്‍ശനം നടത്തണമെന്നായിരുന്നു അന്ന് അണിയറ പ്രവര്‍ത്തകരുടെ ആവശ്യമെന്നും താന്‍ അത് അനുവദിച്ചില്ലെന്നും ഒരൊറ്റ തവണ മാത്രമാണ് താന്‍ ആ ചിത്രം തിയേറ്ററില്‍ പോയി കണ്ടതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതയുടെ തുറന്നുപറച്ചില്‍.

സംഗീതയുടെ വാക്കുകള്‍:

'സംവിധായകന്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ അത് പുതുമുയുള്ളതാണെന്നും ബോള്‍ഡുമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. എന്നാല്‍, അതില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. അന്ന് വൈകീട്ട് ഞാന്‍ മന:ശാസ്ത്രജ്ഞന്‍ കൂടിയായ എന്റെ കുടുംബ ഡോക്ടറെ സന്ദര്‍ശിച്ചു. അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യം പറഞ്ഞു.

ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്നു ഒരു സത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. അതൊരു ബോധവത്കരണ ചിത്രമായിരിക്കുമെന്നും അതില്‍ അഭിനയിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് സംവിധായകനോട് പറഞ്ഞു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ പോലും അതില്‍ അത്തരം മോശപ്പെട്ട സീന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവ് കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല.ഞങ്ങള്‍ സിനിമ പൂര്‍ത്തീകരിച്ചു.

അത്ഭുതാവഹമായിരുന്നു അതിന് ലഭിച്ച സ്വീകരണം. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നല്‍കി. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്‌ക്കൊപ്പം റിലീസിന്റെ സമയത്ത്. എനിക്ക് ആ സിനിമ കാണാന്‍ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു അത്. തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു.ഇന്നും ആ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ എങ്ങോട്ടെങ്കിലും എഴുന്നേറ്റ് പോവും.

ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയി. നിരവധി ആളുകള്‍ എന്നെ വന്ന് അഭിനന്ദിച്ചു. സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന് കരുതാതിരുന്നത് കൊണ്ട് അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കൂടുതല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഇത് എനിക്ക് ധൈര്യം തന്നു. അഭിമുഖത്തില്‍ സംഗീത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (8 minutes ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (21 minutes ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (48 minutes ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (1 hour ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (1 hour ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (2 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (2 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (2 hours ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (2 hours ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (2 hours ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends