കേസിനും വിവാദങ്ങൾക്കും ശേഷം ആദ്യമായി ദിലീപേട്ടന്റെയും മീനുട്ടിയുടെയും കൈ പിടിച്ച് പൊതു വേദിയിൽ കാവ്യ; വിവാഹശേഷം സിനിമയിൽ നിന്നും പൊതുപരിപാടികളിലും നിന്നും ഒഴിഞ്ഞ് നിന്ന കാവ്യയെ കണ്ട സന്തോഷത്തിൽ ആരാധകർ... വൈറലായി ചിത്രങ്ങൾ

2016 നവംബര്‍ 25നാണ് കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകർക്കുണ്ടായിരുന്നു. ദിലീപ് ഓണ്‍ലൈന്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കേസിനും വിവാദങ്ങൾക്കും ശേഷം ആദ്യമാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതു കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പെട്ടന്ന് വൈറലാകുകയായിരുന്നു.
മഞ്ഞ സാരിയണിഞ്ഞ് അതീവ സുന്ദരിയായി സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന മീനാക്ഷിയും തന്റെ അരികിൽ ചേർന്ന് നില്‍ക്കുന്ന കാവ്യയും വരന്റെ സമീപം നില്‍ക്കുന്ന ദിലീപിൻറെയും ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി നീറ്റ് പരീക്ഷയെഴുതി ഫലം വരാനുള്ള കാത്തിരിപ്പിലാണ്.
മഞ്ജുവും ദിലീപും വേര്‍പിരിയുമ്പോള്‍ 15 വയസ്സായിരുന്നു മീനാക്ഷിക്ക് പ്രായം. ഈ വര്‍ഷമാണ് മീനാക്ഷിക്ക് 18 വയസ്സ് തികഞ്ഞത്. എന്നാല്‍ അച്ഛനൊപ്പം തുടരാനാണ് മകള്‍ തീരുമാനിച്ചത്. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂര്‍ണ്ണ പിന്തുണയുമായി നിന്നതും മീനാക്ഷി തന്നെയായിരുന്നു. ചിത്രം പോസ്റ്റ് ചെയ്തു ഉടനെ തന്നെ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























